ന്യൂഡൽഹ: ഡൽഹി-ഗോവ വിമാനത്തിനുള്ളിലെ ശുചിമുറിയിൽ വച്ച് ബീഡി വലിച്ച യാത്രക്കാരനെതിരെ കേസ്. ഡൽഹി സ്വദേശിയായ ആശിഷ് എന്നയാൾക്കെതിരെയാണു കേസെടുത്തത്. ശനിയാഴ്ചയാണ് സംഭവം നടന്നത്.
ഡൽഹിയിൽ നിന്ന് ഗോവയിലേക്കുള്ള ആകാശ എയർ വിമാനത്തിലെ (QP-1625) യാത്രക്കാരനായിരുന്നു ആശിഷ്. ഇയാൾ വിമാനത്തിന്റെ ശുചിമുറിയിൽ വച്ച് ബീഡി വലിക്കുകയായിരുന്നു. ഇയാളുടെ പക്കൽ നിന്ന് ലൈറ്റർ കണ്ടെത്തുകയും ചെയ്തതായി എയർലൈൻ പരാതിയിൽ പറയുന്നു. യുവാവിനെതിരെ ഗോവയിലെ മോപ്പ എയർപോർട്ട് പൊലീസ് കേസടുത്തു.
…





