റിയാദ്: ഇറാനിൽ യുഎസ് നടത്തുന്ന ആക്രമണങ്ങൾക്ക് പ്രതികാരമായി ഗൾഫ് രാജ്യങ്ങളിലേക്ക് ആക്രമണങ്ങൾ തുടർന്ന് ഇറാൻ. ഇറാൻ അയച്ച മൂന്ന് മിസൈലുകൾ കൂടി തകർത്തുവെന്ന് സഊദി അറേബ്യ അറിയിച്ചു. സഊദിയിലെ അൽ-ഖർജ് നഗരത്തിന് പുറത്താണ് മൂന്ന് ക്രൂയിസ് മിസൈലുകളുപയോഗിച്ചുള്ള ആക്രമണ ശ്രമമുണ്ടായത്.
റിയാദ് പ്രവിശ്യയില്‍ പെട്ട അല്‍ഖര്‍ജ് നഗരത്തിനു സമീപം മൂന്ന് ക്രൂയിസ് മിസൈലുകള്‍ തകര്‍ത്തതായി പ്രതിരോധ മന്ത്രാലയ വക്താവ് മേജര്‍ ജനറല്‍ തുര്‍ക്കി അല്‍മാലികി അറിയിച്ചു. ഇന്നലെയും അല്‍ഖര്‍ജിനു സമീപം മിസൈലുകള്‍ തകര്‍ത്തിരുന്നു. ഇവയെ വിജയകരമായി പ്രതിരോധിച്ചുവെന്ന് അധികൃതർ അറിയിച്ചത്.
അതേസമയം മുൻ ദിവസങ്ങളെ അപേക്ഷിച്ച് ഗൾഫിലേയ്ക്കുള്ള ആക്രമണത്തിന്റെ തീവ്രത കുറഞ്ഞു. ആക്രമണ സാധ്യത നിലനിൽക്കുന്നതിനാൽ ഖത്തറിലെ അമേരിക്കൻ എംബസിയിൽ അതീവ ജാഗ്രത തുടരുന്നു. പശ്ചിമേഷ്യയിൽ സംഘർഷം പരിഗണിച്ച് കുവൈത്തിൽ നിന്നുള്ള ഭക്ഷ്യ കയറ്റുമതി നിരോധിച്ചു. ആഭ്യന്തര ആവശ്യം പരിഗണിച്ചാണ് ഭക്ഷ്യ കയറ്റുമതി നിരോധിച്ചതെന്ന് കുവൈത്ത് വ്യക്തമാക്കി.
