യുദ്ധ സാഹചര്യം; ഇന്ത്യയില്‍ കടുത്ത ജാഗ്രതാ നിര്‍ദ്ദേശം

ന്യൂഡല്‍ഹി: യുദ്ധ സാഹചര്യത്തില്‍ ഇന്ത്യയില്‍ ഇറാന്‍ അനൂകൂലമായി തീവ്രരീതിയില്‍ പ്രസംഗിക്കുന്നവരെ നിരീക്ഷിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കി.
ഇറാന്‍-യുഎസ്-ഇസ്രായാല്‍ യുദ്ധത്തില്‍ കനത്ത ജാഗ്രത നിര്‍ദ്ദേശം കേന്ദ്രം പുറപ്പെടുവിച്ചു. സാഹചര്യം മുതലെടുക്കാന്‍ നീക്കമുണ്ടാകുമെന്നും ജൂത സ്ഥാപനങ്ങള്‍ക്കും ഇറാന്‍ സ്ഥാപനങ്ങള്‍ക്കും സുരക്ഷ കൂട്ടണമെന്നും കേന്ദ്രം മുന്നറിയിപ്പ് നല്‍കി.

അല്‍ ഖ്വയ്ദ, ഐ എസ് സംഘടനകളുടെ ആക്രമണസാഹചര്യം കരുതണം. ആളുകള്‍ കൂടുന്ന സ്ഥലങ്ങളില്‍ പരിശോധന കൂട്ടണം. നവമാധ്യമങ്ങളിലെ നീരീക്ഷണം കടുപ്പിക്കണം. സുരക്ഷ ഏജന്‍സികള്‍ക്കും കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിര്‍ദ്ദേശം നല്‍കി. ഇറാനുമായി ബന്ധപ്പെട്ട പ്രതിഷേധത്തില്‍ ജാഗ്രത വേണം. പ്രതിഷേധങ്ങള്‍ സംഘര്‍ഷമാകാതെ നിയന്ത്രിക്കണമെന്നും സംസ്ഥാനങ്ങള്‍ക്ക് കത്തയച്ചു.