ദുബൈ: ദുബൈ, അബൂദബി വിമാനത്താവളങ്ങള്‍ക്ക് നേരെ നടന്ന നേരെയുണ്ടായ ആക്രമണത്തില്‍ ഒരു മരണം. 11 പേർക്ക് പരിക്കേറ്റു. അബൂദബി വിമാനത്താവളത്തിന് നേര നടന്ന ഡ്രോണ്‍ ആക്രമണത്തിലാണ് ഒരാള്‍ കൊല്ലപ്പെട്ടത്. ഏഴുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ദുബൈ വിമാനത്താവളത്തിലെ പാസഞ്ചര്‍ ടെര്‍മിനലിന് സമീപമാണ് ആക്രമണം നടന്നത്. ഇവിടെ നാലുപേര്‍ക്കാണ് പരിക്കേറ്റത്. സംഭവമുണ്ടായ ഉടൻ തന്നെ അടിയന്തര പ്രതികരണ സേനകൾ (Emergency response teams) രംഗത്തെത്തുകയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി സഹകരിച്ച് സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കുകയും ചെയ്തു.
മേഖലയിലെ സംഘർഷാന്തരീക്ഷത്തിനിടെ ദുബൈ പാംജുമൈറയിലുണ്ടായ തീപ്പിടുത്ത സംഭവം സ്ഥിരീകരിച്ച് അധികൃതർ. നഗരത്തിലെ അടിയന്തര പ്രതികരണ സേനാംഗങ്ങൾ ഉടൻ സ്ഥലത്തെത്തി ആവശ്യമായ നടപടികൾ സ്വീകരിക്കുകയും പ്രദേശം സുരക്ഷിതമാക്കുകയും ചെയ്തതായും ദുബൈ മീഡിയ ഓഫീസ് അറിയിച്ചു. സംഭവത്തിൽ നാല് പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ സമീപത്തെ മെഡിക്കൽ കേന്ദ്രങ്ങളിലേക്ക് മാറ്റിയതായി അധികൃതർ വ്യക്തമാക്കി. സ്ഥലത്തെ തീപിടിത്തം നിയന്ത്രണവിധേയമായിട്ടുണ്ടെന്ന് ദുബൈ സിവിൽ ഡിഫൻസും സ്ഥിരീകരിച്ചു. ശനിയാഴ്ച രാത്രിയാണ് സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടത്.
