റിയാദ്: ഇറാൻ ഇസ്രായേൽ യുദ്ധത്തിൻ്റെ പശ്ചാതലത്തിൽ പ്രവാസികൾക്കും പൗരൻമാർക്കും സുപ്രധാന അറിയിപ്പുമായി സൗദി ആഭ്യന്തര വകുപ്പ്.
സിവിൽ അല്ലെങ്കിൽ സൈനിക വിഭാഗത്തിലുള്ള ഔദ്യോഗിക സർക്കാർ കെട്ടിടങ്ങളുടെയോ അവയുടെ അനുബന്ധ സൗകര്യങ്ങളുടെയോ വീഡിയോകൾ പകർത്തുന്നതും ദൃശ്യങ്ങൾ സോഷ്യൽ മീഡിയ വഴി പങ്കുവെക്കുന്നതും കർശനമായി നിരോധിച്ചിരിക്കുന്നു.
“ശത്രുവിനെ സഹായിക്കുന്നവരാകാതിരിക്കുക.” എന്നും അറിയിപ്പിലുണ്ട്.
സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിക്കുന്ന തരത്തിലുള്ള ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നത് നിയമനടപടികൾക്ക് കാരണമാകും.
രാജ്യത്തിന്റെ സുരക്ഷയ്ക്കും പൊതു ക്രമത്തിനും ഭംഗം വരുത്തുന്ന പ്രവർത്തനങ്ങളിൽ നിന്ന് വിട്ടുനിൽക്കണം. ഇത്തരം ദൃശ്യങ്ങൾ പങ്കുവെക്കുന്നത് അറിഞ്ഞോ അറിയാതെയോ രാജ്യവിരുദ്ധ ശക്തികൾക്ക് സഹായകരമായേക്കാം എന്നതിനാലാണ് ഈ ജാഗ്രതാ നിർദ്ദേശം.
