തെഹ്റാൻ: തെക്കൻ ഇറാനിലെ ഹോർമോസ്ഗാൻ പ്രവിശ്യയിലെ മിനാബ് നഗരത്തിലെ പെൺകുട്ടികളുടെ പ്രൈമറി സ്കൂളിനെ ലക്ഷ്യമിട്ട് ഇസ്റാഈൽ നടത്തിയ ആക്രമണത്തിൽ വിദ്യാർത്ഥികൾ ഉൾപ്പെടെ 40 പേർ കൊല്ലപ്പെടുകയും 48 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഇറാനിയൻ മാധ്യമങ്ങൾ ശനിയാഴ്ച റിപ്പോർട്ട് ചെയ്തു.
ഒരു പ്രവിശ്യാ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഇറാനിയൻ ബ്രോഡ്കാസ്റ്റർ ഐആർഐബി, ഇന്ന് രാവിലെ നടന്ന ആക്രമണത്തിൽ സ്കൂളിന് കേടുപാടുകൾ സംഭവിച്ചതായി പറഞ്ഞു.
യു എ ഇ യിൽ പ്രവാസി പൗരൻ കൊല്ലപ്പെട്ടു
അബുദാബി: ശനിയാഴ്ച യുഎഇയുടെ വ്യോമാതിർത്തിക്ക് മുകളിലൂടെ നിരവധി ഇറാനിയൻ മിസൈലുകൾ പാഞ്ഞെത്തിയതായും ഇവ തടഞ്ഞതായും യു എ ഇ അറിയിച്ചു. മിസൈൽ ആക്രമണത്തിൽ ഒരു മരണമെങ്കിലും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
ഇന്ന് രാവിലെ ഇറാനിൽ ഇസ്റാഈലും അമേരിക്കയും നടത്തിയ ആക്രമണങ്ങൾക്ക് പ്രതികാരമായി കുറഞ്ഞത് രണ്ട് റൗണ്ട് മിസൈലുകൾ യു എ ഇ തടഞ്ഞതായാണ് ഔദ്യോഗിക റിപ്പോർട്ടുകൾ.
അബുദാബിയിലെ സാദിയാത്ത് ദ്വീപ്, ഖലീഫ സിറ്റി, ബാനി യാസ്, മുഹമ്മദ് ബിൻ സായിദ് സിറ്റി, അൽ ഫലാഹ് എന്നിവയുൾപ്പെടെ വിവിധ പ്രദേശങ്ങളിലാണ് പതിച്ചത്. രണ്ടാം തരംഗത്തെക്കുറിച്ചും റിപ്പോർട്ട്കൂട്ടിച്ചേർത്തു, “ഈ സ്ഥലങ്ങളിൽ ആർക്കും പരിക്കില്ല” എന്ന് സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്.
ഒരു പ്രാഥമിക റിപ്പോർട്ടിലാണ് പ്രവാസി കൊല്ലപ്പെട്ടതായ റിപ്പോർട്ട്. വ്യക്തമാക്കാത്ത ഒരു റെസിഡൻഷ്യൽ ഏരിയയിൽ വീണ അവശിഷ്ടങ്ങൾ പാകിസ്ഥാൻ പൗരന്റെ മരണത്തിന് കാരണമായതായി അധികൃതർ പറഞ്ഞതായി WAM വാർത്താ ഏജൻസി നടത്തിയ പ്രസ്താവനയിൽ പറയുന്നു.
സംഭവം ദേശീയ പരമാധികാരത്തിന്റെയും അന്താരാഷ്ട്ര നിയമത്തിന്റെയും നഗ്നമായ ലംഘനമാണെന്നും, ഇതിനെതിരെ പ്രതികരിക്കാനും പ്രദേശം, പൗരന്മാർ, താമസക്കാർ എന്നിവരെ സംരക്ഷിക്കാനും അതിന്റെ പരമാധികാരം, സുരക്ഷ, സ്ഥിരത എന്നിവ സംരക്ഷിക്കാനും ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാനും യുഎഇക്ക് പൂർണ്ണ അവകാശമുണ്ടെന്നും യു എ ഇ പ്രതിരോധ മന്ത്രാലയം പ്രസ്താവിച്ചു.
ഉച്ചത്തിലുള്ള സ്ഫോടനങ്ങൾ കേട്ടതായി അബുദാബി, ദുബായ് നിവാസികൾ പ്രതികരിച്ചതായി അൽ അറബിയ റിപ്പോർട്ട് ചെയ്തു. അബുദാബി അൽ ദഫ്ര താവളത്തിലാണ് യു എസ് സേനയുടെ താവളം ഉള്ളത്.




