സഊദി എയർലൈൻസ് നിരവധി സർവീസുകൾ റദ്ദാക്കി, റിയാദിൽ സ്ഫോടനമുണ്ടായതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ

0
25

റിയാദ്: മേഖലയുടെ പുതിയ സംഭവവികാസങ്ങളുടെ പശ്ചാതലത്തിൽ നിരവധി സർവീസുകൾ റദ്ദാക്കിയതായി സൗദിയ അറിയിച്ചു. യാത്രക്കാർ വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുമ്പ് സൗദിയയുമായി ബന്ധപ്പെടണമെന്ന് അധികൃതർ അറിയിച്ചു.

അബുദാബിയിൽ റോക്കറ്റ് വീണ് ഏഷൻ വംശജൻ മരിച്ചതായി യു.എ.ഇ ഔദ്യോഗികമായി സ്ഥിരീകരിച്ചു. ആളുകളോട് അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും അത്യാവശ്യത്തിന് മാത്രമേ പുറത്തിറങ്ങാവൂ എന്നും യു.എ.ഇ ആവശ്യപ്പെട്ടു.

റിയാദിൽ സ്ഫോടനമുണ്ടായതായി ചില വാർത്ത ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നുണ്ടെങ്കിലും ഇക്കാര്യത്തിൽ സൗദി സ്ഥിരീകരണം നൽകിയിട്ടില്ല.