ലോട്ടറി ടിക്കറ്റിന് വേണ്ടി അച്ഛനെ കൊലപ്പെടുത്തി; മകന് ജീവപര്യന്തം

0
11

തിരുവനന്തപുരം: ലോട്ടറി ടിക്കറ്റിന് വേണ്ടി അച്ഛനെ കൊലപ്പെടുത്തിയ മകന് ജീവപര്യന്തം. പ്രതി വിനോദിന് ജീവപര്യന്തം ശിക്ഷയും 50,000 രൂപ പിഴയുമാണ് തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതി വിധിച്ചത്.

2022 മെയ് 19 നാണ് പിതാവ് ആൻ്റണിയെ വിനോദ് കൊലപ്പെടുത്തിയത്. സമ്മാനം അടിച്ച ലോട്ടറി നൽകണമെന്ന ആവശ്യപ്പെട്ട് മകൻ സമീപിച്ചപ്പോൾ, പിതാവ് ആവശ്യം നിരസിച്ചത് ആണ് കൊലപാതകത്തിന് കാരണം.