- ശശി തരൂരും ജോൺ ബ്രിട്ടാസും വാക് പ്രയോഗങ്ങൾ……
തിരുവനന്തപുരം: കേരളത്തിന്റെ ഔദ്യോഗിക നാമം’കേരളം’ എന്നാക്കി മാറ്റുന്നതിന് കേന്ദ്ര സർക്കാർ അംഗീകാരം നൽകിയതിനു പിന്നാലെ പേരുമാറ്റം സംബന്ധിച്ച ചർച്ചകൾ സജീവം. ‘കേരള’ എന്നഔദ്യോഗിക പ്ര യോഗമാണ് സംസ്ഥാനത്തിന്റെ ദീർഘകാല ആവശ്യം പരിഗണിച്ച് ‘കേരളം ” എന്നാക്കി മാറ്റിയത്. പേരുമാറ്റത്തിന് പിന്നാലെ ഭാഷാപരമായ ചോദ്യം ഉന്നയിച്ച് ശശിതരൂർ എം.പി രംഗത്തെത്തി. പുതിയ ‘കേരളം’ എന്ന പേരിനൊപ്പം കേരളീയരെ സൂചിപ്പി ക്കാൻ ഉപയോഗിച്ചിരുന്ന ‘കേരളൈറ്റ്’, കേരളൻ എന്നീ പദങ്ങൾക്ക് ഇനിയെന്തു സംഭവിക്കുമെന്ന ചോദ്യമാണ് തരൂർ ഉന്നയിച്ചത്.
പുതിയ പേരിന്റെ ചുവടുപിടിച്ച് ‘കേരളമൈറ്റ് എന്ന് പ്രയോഗിച്ചാൽ അതൊരു സൂക്ഷ്മജീവിയുടെ പേരുപോലെയും ‘കേരളമിയൻ’ എന്ന് പറഞ്ഞാൽ അതൊരു അപൂർവ ധാതുവിനെപ്പോലെ തോന്നുമെന്നും തരൂർ നവ മാധ്യമ പ്ലാറ്റ് ഫോമിൽ കുറിച്ചു. തെരഞ്ഞെടുപ്പ് കാലത്ത് ആവേശമുണ്ടാക്കാൻ മുഖ്യമന്ത്രിയു ടെ ഓഫിസ് പുതിയ പദങ്ങൾ കണ്ടെത്താൻ ഒരു മത്സരം നടത്തുന്നത് നന്നായിരിക്കുമെന്നും തരൂർ കുറിച്ചു.
പിന്നാലെ തരൂരിന് മറുപടിയുമായി ജോൺബ്രിട്ടാസ് എം.പി രംഗത്തെത്തി. പേരുമാറ്റം കേരളത്തിന് ഒരു വ്യക്തിത്വപ്രശ്നവും ഉണ്ടാക്കില്ലെന്ന് ജോൺ ബ്രിട്ടാസ് എം.പി പറ ഞ്ഞു. ‘ആന്ധ്രാക്കാരെ തെലുങ്കരെന്നും തമിഴ്‌നാട്ടുകാരെ തമിഴരെന്നും ബംഗാളുകാരെ ബംഗാളികളെന്നും വിളിച്ചുവരുന്നു ണ്ട്. അവർ ആരും ആശങ്കപ്പെട്ട് തെലുങ്കൈറ്റ് എന്നൊരു പദം ഉണ്ടാക്കിയിട്ടില്ല. അതുകൊണ്ട് കേരളം എന്ന വാക്ക് പുതിയ പദങ്ങൾ ഉണ്ടാക്കാൻ പ്രേരിപ്പിക്കു ന്നുണ്ടെങ്കിൽ താങ്കൾക്ക് അതാവാം. മറ്റുള്ള മലയാളികൾ പതിറ്റാണ്ടുകളായി തുടരുന്ന മലയാളി, മല്ലു എന്നിവ തുടർന്നുകൊള്ളാമെന്നും ബ്രിട്ടാസ് പറഞ്ഞു.
തെരഞ്ഞെടുപ്പ് ഘടത്തിൽ കേരളത്തിൻ്റെ പേരുമാറ്റത്തിന് അംഗീകാരം നൽകിയതിനു പിന്നിൽ രാഷ്ട്രീയ താൽപര്യമുണ്ടെ ന്ന വിമർശനവും ഉയർന്നിട്ടുണ്ട്. പതിറ്റാണ്ടുകളായി പേരുമാറ്റം ആവശ്യപ്പെടുന്ന പശ്ചിമ ബംഗാളിന് അംഗീകാരം നൽകാത്തത് ചൂണ്ടിക്കാണിച്ചാണ് കേരള ത്തോടുള്ള അനുകൂല സമീപനത്തിന് പിന്നിൽ രാഷ്ട്രീയമുണ്ടെന്ന വിമർശനം ഉന്നയിക്കപ്പെടുന്നത്. കഴിഞ്ഞദിവസം വിഷയത്തിൽ പ്രതികരണം നടത്തിയ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി, ബി.ജെ.പിയും സി.പി. എമ്മും തമ്മിൽ ധാരണയുള്ളതിനാലാണ് കേരള ത്തിന്റെ നിർദ്ദേശംകരിക്കപ്പെട്ടതെന്ന ആരോപണം ഉയർത്തിയിരുന്നു.
കഴിഞ്ഞ ദിവസമാണ് സംസ്ഥാന സർക്കാരിന്റെ ദീർഘകാ ലമായുള്ള ആവശ്യം പരിഗണിച്ച് കേരളത്തിന്റെ പേര് ‘കേരളം’ എന്നാക്കി മാറ്റുന്നതിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകിയത്. ഈ ആവശ്യം ഉന്നയിച്ച് കേരള നിയമസഭ 2023 ഓഗസ്റ്റിലും 2024-ജൂണിലും ഏകകണ്ഠമായി പ്രമേയവും പാസാക്കിയിരുന്നു.
മാറ്റത്തിനൊരുങ്ങി വകുപ്പുകൾ
പേരുമാറ്റം അംഗീകരിക്കപ്പെട്ടതോടെ ഔദ്യോഗികരേഖകളിലെ സംസ്ഥാനത്തിൻ്റെ പേര് ‘കേരളം’ എന്ന് മാറ്റുന്ന തിനുള്ള ഒരുക്കുങ്ങൾ വകുപ്പുകൾ തുടങ്ങി. സംസ്ഥാന സർക്കാരുമായി ബന്ധപ്പെട്ട എല്ലാബോർഡുകളിലും രേഖകളിലും വെബ്സൈറ്റുകളിലും ഉൾപ്പെടെ അഴിച്ചുപണി നടത്തേണ്ടി വരും. തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ പേരുമാറ്റം പൂർത്തിയാക്കുന്നതി നുള്ള നീക്കങ്ങൾ തുടങ്ങിയിട്ടുണ്ട്.
അതേ സമയം ” ഹൈക്കോർട്ട് ഓഫ് കേരള’ എന്ന് എഴുതുന്നതിൽ മാറ്റം ഉണ്ടാകില്ല. മലയാളത്തിൽ കേരള ഹൈക്കോടതി എന്നാണ് എഴുതുന്നത് എന്നതിനാൽ ഇക്കാര്യത്തിൽ പ്രശ്‌നങ്ങൾ ഇല്ല. എന്നാൽ, ഇംഗ്ലീഷിൽ ‘ഹൈക്കോർട്ട് ഓഫ് കേരളം’ എന്നാക്കണ മെങ്കിൽ പാർലമെൻ്റിൽ നിയമം പാസാക്കേണ്ടതുണ്ട്.





