കല്‍പ്പറ്റ: ചൂരല്‍മല- മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്ക് കോണ്‍ഗ്രസ് നിര്‍മിക്കുന്ന വീടുകളുടെ തറക്കല്ലിടല്‍ ഇന്ന് നടക്കും. ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയാണ് തറക്കലിടല്‍ നിര്‍വഹിക്കുക.
കോണ്‍ഗ്രസ് നിര്‍മ്മിക്കുന്ന നൂറു വീടുകളില്‍ 50 വീടുകളാണ് മേപ്പാടിയിലെ കുന്നമ്പറ്റയില്‍ ആദ്യം നിര്‍മ്മിക്കുന്നത്. ചടങ്ങില്‍ പ്രിയങ്ക ഗാന്ധി എം പി, എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍, കെ പിസി സി പ്രസിഡന്റ് സണ്ണി ജോസഫ് ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുക്കും.
1,041 ചതുരശ്ര അടിയുള്ള വീടും എട്ട് സെന്റ് ഭൂമിയും ആണ് കോണ്‍ഗ്രസ് ദുരന്തബാധിതര്‍ക്ക് നല്‍കുന്നത്. പേരാവൂരില്‍ കര്‍ഷക സംഘടന നേതാക്കളുമായും കര്‍ഷകരുമായുള്ള സംവാദത്തിനുശേഷമായിരിക്കും പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി വയനാട്ടിലേക്ക് പോവുക. രാവിലെ 11 മണിക്ക് പേരാവൂര്‍ തുണ്ടിയില്‍ പാരിഷ് ഹാളിലാണ് പരിപാടി. രാവിലെ ഹെലികോപ്റ്ററില്‍ എത്തുന്ന രാഹുല്‍ഗാന്ധി പേരാവൂര്‍ സെന്റ് ജോസഫ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ സ്റ്റേഡിയത്തില്‍ ഇറങ്ങും. കെ പി സി സി പ്രസിഡന്റ് സണ്ണി ജോസഫ് അടക്കമുള്ള നേതാക്കള്‍ പരിപാടിയില്‍ പങ്കെടുക്കും.





