യാത്രക്കാരുടെ ശ്രദ്ധയ്ക്ക്: റിയാദിൽ നിന്നുള്ള ഇന്ത്യൻ വിമാനങ്ങളുടെ ടെർമിനലിൽ മാറ്റം

0
21

റിയാദ്: ഇന്നു മുതൽ സൗദിയിലെ റിയാദിൽ നിന്നു പുറപ്പെടുന്ന ഇന്ത്യൻ വിമാനങ്ങളുടെ ടെർമിനൽ മാറും. എയർ ഇന്ത്യയുടെ വിമാനങ്ങൾ കിങ് ഖാലിദ് രാജ്യാന്തര വിമാനത്താവളത്തിലെ ടെർമിനൽ അഞ്ചിൽ നിന്നായിരിക്കും ഓപ്പറേറ്റ് ചെയ്യുക. വിമാനം എത്തുന്നതും മടങ്ങുന്നതും ടെർമിനൽ അഞ്ചിൽ നിന്ന് ആയിരിക്കും.

ഇൻഡിഗോയും ഇന്നു മുതൽ ടെർമിനൽ 5ൽ നിന്നായിരിക്കും സർവീസ് നടത്തുക. എത്തുന്നതും മടങ്ങുന്നതും ടെർമിനൽ അഞ്ചിൽ നിന്നാണെന്ന് ഇൻഡിഗോ അറിയിച്ചു. ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ യാത്രക്കാർ നൽകുന്ന ഫോൺ നമ്പറും ഇമെയിൽ വിലാസവും ശരിയാണെന്ന് ഉറപ്പാക്കണമെന്നും യാത്രാ വിവരങ്ങൾ അതതു സമയത്ത് നൽകുന്നതിന് ഇത് സഹായകമാകുമെന്നും വിമാന കമ്പനികൾ അറിയിച്ചു.