സിദ്ദിഖിന് ലൈംഗികാതിക്രമ കേസിലെ ജാമ്യ വ്യവസ്ഥയില്‍ ഇളവ്; യുഎഇ സന്ദര്‍ശിക്കാന്‍ അനുമതി

0
38

തിരുവനന്തപുരം: ലൈംഗികാതിക്രമ കേസിലെ ജാമ്യവ്യവസ്ഥയില്‍ നടന്‍ സിദ്ദിഖിന് ഇളവ്. യുഎഇ സന്ദര്‍ശിക്കാന്‍ നടന് കോടതി അനുമതി നല്‍കി. യാത്രയ്ക്കായി പാസ്‌പോര്‍ട്ട് തിരികെ നല്‍കിയിട്ടുണ്ട്.

ഷാര്‍ജയില്‍ സ്റ്റേജ് ഷോയിയില്‍ പങ്കെടുക്കുന്നതിനാണ് കോടതി ഇളവ് അനുവദിച്ചത്. മാര്‍ച്ച് 31 വരെയാണ് ഇളവ്. ഇതിന് ശേഷം പാസ്‌പോര്‍ട്ട് തിരികെ കോടതിയില്‍ ഹാജരാക്കണമെന്നും നിര്‍ദേശമുണ്ട്. തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്.

2016 ല്‍ തിരുവനന്തപുരത്തെ മസ്‌കറ്റ് ഹോട്ടലില്‍ വിളിച്ചു വരുത്തി ബലാത്സംഗം ചെയ്‌തെന്ന നടിയുടെ പരാതിയിലാണ് കേസ്. സിനിമയില്‍ അവസരം വാഗ്ദാനം ചെയ്തായിരുന്നു പീഡനമെന്നും കുറ്റപത്രത്തില്‍ പറയുന്നു.