ഇനി കേരള അല്ല ‘കേരളം’; ബില്ലിന് കേന്ദ്ര മന്ത്രിസഭാ അംഗീകാരം

0
126

ഡൽഹി: സംസ്ഥാനത്തിൻ്റെ പേര് ‘കേരളം’ എന്നാക്കണമെന്ന ആവശ്യം അംഗീകരിച്ച് കേന്ദ്രസർക്കാർ. ഔദ്യോഗിക രേഖകളിൽ കേരള എന്നതിന് പകരം കേരളം എന്നാക്കാനുള്ള ബില്ലിന് അംഗീകാരം. സേവാ തീർഥിൽ ചേർന്ന ആദ്യ മന്ത്രിസഭാ യോഗത്തിലാണ് നിർണായക തീരുമാനം.

സംസ്ഥാനത്തിൻ്റെ പേര് ഭരണഘടനയുടെ ഒന്നാം പട്ടികയിൽ ‘കേരള’ എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇത് ‘കേരളം’ എന്നാക്കി ഭേദഗതി ചെയ്യണമെന്നായിരുന്നു സംസ്ഥാനത്തിൻ്റെ ആവശ്യം.