എയർ ആംബുലൻസ് തകർന്നു; ഏഴ് മരണം

0
50

ജാർഖണ്ഡ്: ജാർഖണ്ഡിൽ എയർ ആംബുലൻസ് തകർന്നു. റാഞ്ചിയിൽ നിന്ന് ഡൽഹിയിലേക്ക് പറക്കുന്നതിനിടെയാണ് സംഭവം. അപകടത്തിൽ ഏഴുപേർ മരിച്ചു. രണ്ടു ജീവനക്കാരും അഞ്ചു യാത്രക്കാരുമാണ് വിമാനത്തിൽ ഉണ്ടായിരുന്നത്.

അപകടത്തിൽ എയർ ആംബുലൻസിലുണ്ടായിരുന്ന ഏഴുപേരും മരിച്ചു. തിങ്കളാഴ്ച രാത്രി ഏഴരയോടെയാണ് സംഭവം. രോഗിയായ സഞ്ജയ് കുമാർ, ഡോക്ടർ വികാസ് കുമാർ ഗുപ്ത, പാരാമെഡിക് സച്ചിൻ കുമാർ മിശ്ര, സഹായികളായ അർച്ചന ദേവി, ധുരു കുമാർ, പൈലറ്റുമാരായ വിവേക് വികാസ് ഭഗത്, സവരാജ്ദീപ് സിംഗ് എന്നിവരാണ് മരിച്ചത്.

41-കാരനായ സഞ്ജയ് കുമാറിന് പൊള്ളലേറ്റതിനെത്തുടർന്ന് ചികിത്സയ്ക്കായി ഡൽഹിയിലേക്ക് കൊണ്ടുപോകവേയാണ് ദാരുണ സംഭവം. ചത്ര ജില്ലയിലെ സിമരിയക്ക് സമീപമുള്ള കസാരിയ പഞ്ചായത്തിലാണ് വിമാനം തകർന്നു വീണതെന്ന് ഡെപ്യൂട്ടി കമ്മീഷണർ കീർത്തിശ്രീ ജി അറിയിച്ചു.