ടെഹ്‌റാൻ: അമേരിക്കൻ നാവികസേനയുടെ കരുത്തായ യുഎസ്എസ് എബ്രഹാം ലിങ്കൺ, യുഎസ്എസ് ജെറാൾഡ് ആർ ഫോർഡ് എന്നീ വിമാനവാഹിനികൾ ഇറാൻ തീരത്തിന് സമീപം നിലയുറപ്പിച്ച പശ്ചാത്തലത്തിൽ, ശക്തമായ മുന്നറിയിപ്പുമായി ഇറാന്‍റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി.
“വിമാനവാഹിനിക്കപ്പലുകൾ അപകടകാരികളാണ്, എന്നാൽ അവയെ സമുദ്രത്തിന്‍റെ ആഴങ്ങളിലേക്ക് മുക്കാൻ ശേഷിയുള്ള ആയുധങ്ങൾ അതിലും അപകടകാരികളാണ്” എന്നായിരുന്നു ഫെബ്രുവരി 17ന് നടത്തിയ പ്രസംഗത്തിൽ ഖമേനിയുടെ പ്രഖ്യാപനം. ആയുധത്തിന്‍റെ പേര് അദ്ദേഹം വെളിപ്പെടുത്തിയില്ലെങ്കിലും, ഹോർമുസ് കടലിടുക്കിൽ മേധാവിത്വം സ്ഥാപിക്കാനുള്ള ഇറാന്‍റെ പ്രഹരശേഷിയെക്കുറിച്ചുള്ള വ്യക്തമായ സൂചനയാണിത്.





