നടിയെ ആക്രമിച്ച കേസിൽ വിധി പറഞ്ഞ ജഡ്ജിക്ക് സ്ഥലംമാറ്റം; ആലപ്പുഴ ജില്ലാ കോടതിയിലേക്കാണ് നിയമനം

0
88

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിധി പറഞ്ഞ എറണാകുളം പ്രന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി ഹണി എം വര്‍ഗീസിന് സ്ഥലംമാറ്റം. ആലപ്പുഴ ജില്ലാ കോടതിയിലേക്കാണ് സ്ഥലംമാറ്റം ലഭിച്ചത്.

നിലവിലെ ആലപ്പുഴ ജില്ലാ കോടതി ജഡ്ജിയായ കെ കെ ബാലകൃഷ്ണനെ എറണാകുളത്തേക്ക് സ്ഥലംമാറ്റി. മറ്റ് നാല് ജഡ്ജിമാര്‍ക്കും സ്ഥലം മാറ്റം ലഭിച്ചു. സ്വാഭാവിക നടപടികളുടെ ഭാഗമാണ് സ്ഥലം മാറ്റം.

നടിയെ ആക്രമിച്ച കേസിലെ വിധിയെ തുടര്‍ന്ന് ഹണി എം വര്‍ഗീസിനെതിരെ ധാരാളം ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. മെമ്മറികാര്‍ഡ് ദുരുപയോഗം ചെയ്തതില്‍ കൃത്യമായ അന്വേഷണത്തിന് ഉത്തരവിട്ടില്ലെന്ന് ജഡ്ജിക്കെതിരെ അന്ന് വിമര്‍ശനം ഉണ്ടായിരുന്നു. നടിയെ ആക്രമിച്ച കേസില്‍ നിന്നും ജഡ്ജിയെ മാറ്റണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം അംഗീകരിക്കപ്പെട്ടിരുന്നില്ല.