മുപ്പത് വർഷത്തിലേറെയായി പ്രവാസി, ജോലി ചെയ്യുന്നതിനിടെ കുഴഞ്ഞുവീണ് മലയാളി മരിച്ചു

0
91

കുവൈത്ത് സിറ്റി: കുവൈത്തിൽ ആലപ്പുഴ സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു. ആലപ്പുഴ പ്രയാർവടക്ക് ശ്രീമംഗലം സ്വദേശി ജയകുമാർ (50 വയസ്സ്) ആണ് കുവൈത്തിൽ ജോലി ചെയ്യുന്നതിനിടെ കുഴഞ്ഞുവീണ് മരിച്ചു.

നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് അദ്ദേഹം ജോലിസ്ഥലത്ത് ബോധരഹിതനായി വീഴുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മുപ്പത് വർഷത്തിലേറെയായി കുവൈത്തിൽ ഓയിൽ കമ്പനിയിൽ സേഫ്റ്റി ഓഫീസറായി ജോലി ചെയ്തുവരികയായിരുന്നു ജയകുമാർ.

ഭാര്യ: സുഷമ, മക്കൾ: ശ്രീജ, ശ്രീലക്ഷ്മി. മരുമക്കൾ: എസ്. വിഷ്ണു, വിഷ്ണു. മൃദദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നു.