റീൽസെടുത്ത ജീവൻ; 24കാരൻ്റെ ജീവനെടുത്ത സ്കോർപിയോ ഓടിച്ചത് 16 വയസുള്ള കുട്ടി!

0
12

ഫെബ്രുവരി ആദ്യം ഡൽഹിയിലെ ദ്വാരകയിലുണ്ടായ ദാരുണമായ അപകടത്തിൻ്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. 24കാരനായ സഹിൽ ധനേഷ്രയെ ഇടിച്ചുതെറിപ്പിച്ച സ്കോർപിയോ ഓടിച്ചിരുന്നത് വെറും പതിനാറുവയസുള്ള കുട്ടിയാണെന്നാണ് പുറത്തു വന്ന വിവരം. വാഹനം ഓടിച്ചിരുന്നയാൾക്ക് 19 വയസാണെന്നായിരുന്നു മുമ്പ് നൽകിയിരുന്ന വിവരം.

മരിച്ച സാഹിൽ തൻ്റെ മുറിയിൽ കുറിച്ചിട്ടിരുന്ന വരികളാണിതെല്ലാം. പഠനത്തിൽ മിടുക്കനായിരുന്ന സാഹിൽ ലണ്ടനിലേക്ക് പോകാനിരിക്കുന്നതിനെടെയാണ് അപ്രതീക്ഷിതമായെത്തിയ അപകടം ആ ഇരുപത്തിനാലുകാരൻ്റെ ജീവൻ കവർന്നത്.

ഡൽഹിയിലെ ലാൽ ബഹദൂർ ശാസ്ത്രി കോളേജിനുസമീപം,തൻ്റെ ബൈക്കോടിച്ച് പോവുകയായിരുന്ന സാഹിലിനെ പൊടുന്നനെയാണ് അമിത വേഗത്തിലെത്തിയ ഒരു സ്കോർപിയോ ഇടിച്ച് തെറിപ്പിച്ച ശേഷം കടന്നുപോയത്.പതിനാറുവയസ്സുള്ള കുട്ടി, അവൻ്റെ സഹോദരിക്ക് വേഗതയുടെ റീൽസ് ഷൂട്ട് ചെയ്യാൻ റോഡിലൂടെ സ്കോർപിയോ പറത്തുകയായിരുന്നു. വേഗതയുടെ റീൽസ് ഷൂട്ടിനിടെ ഈ ഭൂമിയിൽ നിന്ന് മടങ്ങേണ്ടിവന്നത് നൂറുനൂറു സ്വപ്നങ്ങളെ താലോലിച്ചിരുന്ന ഒരു യുവാവിനാണ്.

നടന്നതൊരു കൊലപാതകം തന്നെയാണ്. സഹിലിനെ ഇടിച്ചിട്ട ശേഷം നിർത്താതെ പോയ സ്കോർപിയോ, പൊലീസ് പിടികൂടുമ്പോൾ വണ്ടിയോടിച്ചിരുന്ന കൗമാരക്കാരൻ പറഞ്ഞ വിവരങ്ങളെല്ലാം പച്ചക്കള്ളമായിരുന്നു. തനിക്ക് 19 വയസ്സ് കഴിഞ്ഞു എന്നും അപ്രതീക്ഷിതമായ അപകടമായിരുന്നു എന്നുമാണ് ഉദ്യോഗസ്ഥരെ അറിയിച്ചത്. പിന്നീട് നടന്ന പരിശോധനയിലാണ് വണ്ടിയോടിച്ചിരുന്നയാളുടെ ജനന സർട്ടിഫിക്കറ്റ് കണ്ടെത്തുകയും ജനന തീയതി 11-08-2009 ആണെന്ന് തിരിച്ചറിയുകയും ചെയ്തത്.

പ്രായപൂർത്തിയാകാത്തയാളെന്ന് മനസ്സിലാക്കിയ പൊലീസ് കുട്ടിയെ ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കി. പത്താംക്ലാസ് ബോർഡ് പരീക്ഷകൾക്കായി നിലവിൽ 16കാരന് ഇടക്കാല ജാമ്യം അനുവദിച്ചിട്ടുണ്ട്.

വാലൻ്റൈൻസ് ഡേ ആഘോഷത്തിന് പിന്നാലെ ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തി യുവാവ്
ചുരുക്കത്തിൽ പതിനാറുകാരന് അവൻ്റെ വീട്ടുകാർ നൽകിയ അമിത സ്വാതന്ത്ര്യങ്ങളും പണവും സൗകര്യങ്ങളും കൂടി ഇല്ലാതാക്കിയത് തൻ്റെ സ്വപ്നങ്ങളിലേക്ക് യാത്ര ചെയ്തിരുന്ന ഒരു മിടുക്കനായ യുവാവിനെയും അവൻ്റെ സ്വപ്നങ്ങൾക്ക് ചിറക് നൽകിയിരുന്ന ഒരു കുടുംബത്തെയുമാണ്.

….