മാസപ്പിറവി ദൃശ്യമായി; സഊദിയിൽ നാളെ വ്രതാരംഭം

0
8

റിയാദ്: സഊദിയിൽ ഇന്ന് മാസപ്പിറവി ദൃശ്യമായി.  ഇതോടെ, സഊദിയിൽ ബുധനാഴ്ച റമദാൻ ഒന്നായിരിക്കും. രാജ്യത്ത് മാസപ്പിറവി കാണാൻ ഏറെ സാധ്യതയുള്ള തുമൈർ, സുദൈർ എന്നിവിടങ്ങളിൽ മാസപ്പിറവി നിരീക്ഷണ സമിതികൾ നിലയുറപ്പിച്ചിരുന്നു. മാസപ്പിറവി കണ്ടതോടെ വിശ്വാസികൾക്ക് ഇനി വിശുദ്ധിയുടെ നാളുകൾ ആയിരിക്കും.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

അതേസമയം, സഊദി സുപ്രീംകോർട്ട് ഇത് സംബന്ധമായി ഔദ്യോഗിക പ്രസ്‌താവന പുറത്തിറക്കിയിട്ടില്ല. സുപ്രീം കോടതിയും റോയൽകോർട്ടും ഇത് സംബന്ധമായി ഔദ്യോഗിക അറിയിപ്പ് ഉടൻ പുറത്തിറക്കും. മാസപിറവി ദർശിക്കാൻ സുപ്രീം കോർട്ട് ആഹ്വാനം ചെയ്തിരുന്നു.

അതേസമയം, വൃതാരംഭം വ്യാഴാഴ്ച ആയിരിക്കുമെന്ന് ഒമാൻ നേരത്തെ പ്രഖ്യാപിച്ചിട്ടുണ്ട്.  ഒമാനെ കൂടാതെ, തുർക്കിയും സിംഗപ്പൂരും ഫെബ്രുവരി 19 വ്യാഴാഴ്ച റമദാനിന്റെ ആദ്യ ദിവസമായിരിക്കുമെന്ന് പ്രഖ്യാപിച്ചു. ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് ചരിത്രത്തിൽ ആദ്യമായി ഒമാൻ റമദാൻ ആരംഭ തീയതി പ്രഖ്യാപിച്ചത്, ഇതോടെ ഈ വർഷത്തെ വിശുദ്ധ മാസത്തിന്റെ ആരംഭം പ്രഖ്യാപിച്ച ആദ്യത്തെ അറബ് രാജ്യമായി ഇത് മാറി. ചരിത്രത്തിൽ ആദ്യമായാണ് ഒമാൻ ഇത്തരമൊരു പ്രഖ്യാപനം നേരത്തെ നടത്തുന്നത്.

ഒമാനിൽ ഈ വർഷത്തെ വിശുദ്ധ റമദാൻ വ്രതാനുഷ്ഠാനം ഫെബ്രുവരി 19 വ്യാഴാഴ്ച ആരംഭിക്കുമെന്ന് ഒമാൻ മുഖ്യ ചന്ദ്രനിരീക്ഷണ സമിതിയുടേതാണ് പ്രഖ്യാപനം. ജ്യോതിശാസ്ത്രപരമായ കണക്കുകൾ പ്രകാരം ഫെബ്രുവരി 17-ന് മാസപ്പിറവി ദർശനം അസാധ്യമാണെന്ന് സമിതി വിലയിരുത്തി. ഹിജ്റ വർഷം 1447 ശഅ്ബാൻ 29-ന് (ഫെബ്രുവരി 17 ചൊവ്വാഴ്ച) ഒമാന്റെ എല്ലാ ഗവർണറേറ്റുകളിലും ചന്ദ്രൻ സൂര്യോദയത്തിന് മുമ്പോ അല്ലെങ്കിൽ സൂര്യനൊപ്പമോ അസ്തമിക്കുമെന്ന് ജ്യോതിശാസ്ത്ര തെളിവുകൾ വ്യക്തമാക്കുന്നു. ശാസ്ത്രീയമായ ഇത്തരം സാഹചര്യങ്ങളിൽ ചന്ദ്രദർശനം സാധ്യമല്ലാത്തതിനാൽ, ഫെബ്രുവരി 18 ബുധനാഴ്ച ശഅ്ബാൻ 30 പൂർത്തിയാക്കും. തുടർന്നുള്ള വ്യാഴാഴ്ച റമദാൻ ഒന്നായിരിക്കുമെന്ന് മതകാര്യ മന്ത്രാലയം എക്‌സിലൂടെ (ട്വിറ്റർ) അറിയിച്ചു. ചരിത്രത്തിൽ ആദ്യമായാണ് ഒമാനിൽ റമദാൻ മാസപ്പിറവി മുൻകൂട്ടി പ്രഖ്യാപിക്കുന്നത്.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക