ജിദ്ദ: ജിദ്ദ – മലപ്പുറം ജില്ല കെ എം സി സി ക്ക് കീഴില്‍ സ്റ്റുഡന്റ്സ് വിംഗ് നിലവില്‍ വന്നു. ശറഫിയ്യയിലെ മലപ്പുറം ജില്ല കെ എം സി സി ഓഫീസിൽ സംഘടിപ്പിക്കപ്പെട്ട വിദ്യാർത്ഥികളുടെ യോഗത്തിൽ വെച്ചാണ് കമ്മിറ്റി രൂപീകരിച്ചത്.
കെ എം സി സി മലപ്പുറം ജില്ല സ്റ്റുഡൻ്റ്സ് വിംഗ് ഇൻചാർജ് സെക്രട്ടറി യാസിദ് തിരൂർ സ്വാഗതം പറഞ്ഞു. യോഗത്തിൽ പ്രസിഡന്റ് സി. എം ഇസ്മായിൽ അദ്ധ്യക്ഷത വഹിച്ചു. സഊദി കെ എം സി സി നാഷണൽ കമ്മിറ്റി വൈസ് പ്രസിഡൻ്റ് നിസാം മമ്പാട് ലോഗോ പ്രകാശനം നിർവ്വഹിച്ച് ഉദ്ഘാടനം ചെയ്തു. ജില്ല കെ എം സി സി ജനറൽ സെക്രട്ടറി നാണി ഇസ്ഹാഖ് കമ്മിറ്റി രൂപീകരണത്തിന് നേതൃത്വം നൽകി. സീനിയർ വൈസ് പ്രസിഡൻ്റ് സലിം മമ്പാട്, വനിത വിംഗ് ട്രഷറർ ഷഫീദ, വൈസ് പ്രസിഡന്റ് സലീന ടീച്ചർ, തിരൂർ മണ്ഡലം കെ എം സി സി പ്രസിഡൻ്റ് എം. പി മുസ്തഫ തുടങ്ങിയവര്‍ ആശംസകൾ നേർന്ന് സംസാരിച്ചു.
യോഗത്തിൽ സ്റ്റുഡന്റ്സ് വിംഗ് കമ്മിറ്റിയും അതിനു കീഴിൽ ചെറിയ കുട്ടികൾക്കായി ബാലവേദിയും രൂപീകരിച്ചു. വനിത വിംഗ് പ്രസിഡൻ്റ് റസീന, ജനറൽ സെക്രട്ടറി സുഹൈല തേറമ്പത്ത്, സെക്രട്ടറി സൻഹ ബഷീർ എന്നിവര്‍ നേതൃത്വം നൽകി. മുഹമ്മദ് ഷിംസ് നന്ദി പറഞ്ഞു
ജിദ്ദ – മലപ്പുറം ജില്ല കെ എം സി സി സ്റ്റുഡൻ്റ്സ് വിംഗ് ഭാരവാഹികൾ:
പ്രസിഡൻ്റ്: അസീം നൗഷാദ്. വി
ജനറൽ സെക്രട്ടറി: മുഹമ്മദ് ഷിംസ് പി. പി
ട്രഷറർ: മിഷാൽ തിരൂർ
വൈസ് പ്രസിഡൻ്റ്: മുഹമ്മദ് റിസ് വാൻ തുവൂർ, ഷഹിൻഷാ കെ. ഐ
ജോ. സെക്രട്ടറി: മുഹമ്മദ് മിഷാൽ
മുഹമ്മദ് റഈസ്. പി
ബാലവേദി ഭാരവാഹികള്‍:
പ്രസിഡൻ്റ്: ഹാഷിദ് റിദാൻ വഴിക്കടവ്
ജനറൽ സെക്രട്ടറി: അബാൻ മുല്ലപ്പള്ളി
ട്രഷറർ: മുഹമ്മദ് തമീം
വൈസ് പ്രസിഡൻ്റ്: മുഹമ്മദ് ഇസാൻ, നൗറീൻ
ജോ. സെക്രട്ടറി: ഷഹ്സിയ, നഹാൻ എം. പി





