മക്കളെ കാണാനെത്തിയ മലയാളിക്ക് 12 ലക്ഷം രൂപ സമ്മാനം; റിട്ടയർമെന്റ് കാലത്തെ ഭാഗ്യത്തിന്റെ ‘ബിഗ്’ വിളി

0
121

അബുദാബി: ബിഗ് ടിക്കറ്റ് വാരാന്ത്യ നറുക്കെടുപ്പിൽ 2 മലയാളികൾ ഉൾപ്പെടെ 4 പേർക്ക് 50,000 ദിർഹം (12 ലക്ഷം രൂപ) വീതം സമ്മാനം. അബുദാബിയിൽ മക്കളെ കാണാൻ എത്തിയ റിട്ടയേഡ് എൻജിനീയർ ജോയിക്കുട്ടി മാത്യു, അഷ്റഫ് കാസിംകുഞ്ഞ് എന്നീ മലയാളികൾക്കു പുറമേ ചരൺജിത് സത്പാൽ (ഇന്ത്യ), സെവ്ജാൻ സാദിക്കോവ (മാസിഡോണിയ) എന്നിവരാണു ജേതാക്കൾ.

25 വർഷത്തോളം ദുബായിൽ ജോലി ചെയ്തിരുന്ന മാത്യു, വിരമിച്ച ശേഷവും ബിഗ് ടിക്കറ്റ് നറുക്കെടുപ്പുകളിൽ സജീവമായി പങ്കെടുക്കാറുണ്ടായിരുന്നു. 036181 എന്ന ടിക്കറ്റാണ് ജോയ്കുട്ടി മാത്യുവിന് ഭാഗ്യം കൊണ്ടുവന്നത്. ആദ്യം വിജയ വാർത്ത അറിയിക്കാൻ അധികൃതർ ബന്ധപ്പെടാൻ ശ്രമിച്ചപ്പോൾ ഇതിനു കഴിഞ്ഞിരുന്നില്ല. പിന്നീട് വിവരം അറിഞ്ഞപ്പോൾ വലിയ സന്തോഷമുണ്ടായെന്നും, സമ്മാനത്തുകയുടെ ഒരു ഭാഗം ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി മാറ്റിവയ്ക്കുമെന്നും അദ്ദേഹം അറിയിച്ചു.

മറ്റ് വിജയികളും ടിക്കറ്റ് കൗണ്ടറിൽ നിന്ന് നേരിട്ട് ടിക്കറ്റെടുത്തവരാണ്. 135555 എന്ന ടിക്കറ്റ് നമ്പറിലൂടെയാണ് അഷ്‌റഫ് കാസിംകുഞ്ഞ് വിജയിയായത്. നറുക്കെടുപ്പ് ദിവസം അധികൃതരുടെ ഫോൺ കോൾ എടുക്കാൻ കഴിയാതിരുന്ന അഷ്‌റഫിനെ പിന്നീട് വിവരം അറിയിച്ചപ്പോൾ വലിയ സന്തോഷം പങ്കുവച്ചു.

ഇൻ-സ്റ്റോർ വഴി എടുത്ത 009181 എന്ന നമ്പറിലുള്ള ടിക്കറ്റിലൂടെയാണ് ചരൺ ജിത് സത്പാൽ ഭാഗ്യവാനായത്. ഫെബ്രുവരി 9-ന് നടന്ന നറുക്കെടുപ്പിലെ വിജയിയായ വിവരം അദ്ദേഹം വൈകിയാണ് അറിഞ്ഞത്. സമ്മാനത്തുക തങ്ങളുടെ വ്യക്തിപരമായ ആവശ്യങ്ങൾക്കും സാമ്പത്തിക സുരക്ഷിതത്വത്തിനും ഉപയോഗിക്കാനാണ് വിജയികളുടെ തീരുമാനം. 

….