തദ്ദേശ തെരഞ്ഞെടുപ്പിൽ പാർട്ടി വിരുദ്ധ പ്രവർത്തനം; കെഎസ്‌യു നേതാവിന് സസ്പെൻഷൻ

0
3

എറണാകുളം: കീഴ്മാട് പഞ്ചായത്തിലെ പാർട്ടി വിരുദ്ധ പ്രവർത്തനത്തിന് കോൺഗ്രസിൽ അച്ചടക്ക നടപടി. വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് അംഗവും കെഎസ്‌യു സംസ്ഥാന ജനറൽ സെക്രട്ടറിയുമായ അൽ അമീൻ അഷ്റഫിനെ സസ്പെൻഡ് ചെയ്തു. കീരംകുന്ന് വാർഡിലെ കോൺഗ്രസ്‌ സ്ഥാനാർഥിയെ മനഃപ്പൂർവം തോൽപിച്ചെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.

അൽ അമീന്റെ പിതാവ് അഷ്‌റഫിനെയും സസ്പെൻറ് ചെയ്തു. അഷ്‌റഫിന്റെ സഹോദരൻ ഇസ്മായിൽ എം.ഐയെ പാർട്ടിയിൽ നിന്ന് പുറത്താക്കി. വെൽഫെയർ പാർട്ടിയെ ജയിപ്പിക്കാൻ മൂവരും കൂട്ട് നിന്നു എന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.