കോഴിക്കോട്: 9 വയസുകാരിയെ പീഡിപ്പിച്ച 50കാരനായ ബിജെപി പ്രവർത്തകൻ അറസ്റ്റിൽ. മുക്കം തേച്ച്യാട് സ്വദേശി മുറിയൻ കണ്ടത്തിൽ ബാബുരാജനെയാണ് മുക്കം പൊലീസ് അറസ്റ്റ് ചെയ്തത്. ഇരയായ പെൺകുട്ടിയുടെ കുടുംബ സുഹൃത്താണ് സജീവ ബിജെപി ആർഎസ്എസ് പ്രവർത്തകൻ കൂടിയായ ബാബുരാജൻ. സ്കൂളിൽ വെച്ച് നടത്തിയ കൗൺസിലിംഗിൽ ആണ് വിവരം പുറത്തറിഞ്ഞത്.
ഇയാൾ കഴിഞ്ഞ കുറച്ചു നാളുകളായി പെൺകുട്ടിയെ പല തവണ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയിട്ടുള്ളതായാണ് വിവരം. പെൺകുട്ടിയ്ക്ക് ആവശ്യമായ ചികിത്സയടക്കം ഉറപ്പു വരുത്തിയിട്ടുണ്ട്. മുക്കം പൊലീസ് അറസ്റ്റ് ചെയ്ത ബാബുരാജനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.





