കോഴിക്കോട് കെട്ടിടത്തിന് തീപിടിച്ച് ഒരു മരണം; ഉടമസ്ഥന്റെ സുഹൃത്തെന്ന് സൂചന

0
9

കോഴിക്കോട്: മാങ്കാവ് ആഴ്ചവട്ടത്ത് കെട്ടിടത്തിന് തീപിടിച്ച് ഒരു മരണം. കെട്ടിട ഉടമസ്ഥന്റെ സുഹൃത്തിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയതെന്നാണ് സൂചന. കെട്ടിട ഉടമസ്ഥൻ ഡൽഹിയിലാണ്. കല്ലായി സ്വദേശിയാണ് മരിച്ചതെന്നാണ് സംശയം. 

രണ്ടു നിലകളുള്ള കെട്ടിടത്തിന്റെ താഴത്തെ നിലയിലുള്ള ഒറ്റ മുറിയിലാണ് തീപിടിത്തം ഉണ്ടായത്. മുകൾ നിലയിൽ ട്യൂഷൻ സെന്ററാണ്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. പുലർച്ചെ ആറരയോടെയാണ് കെട്ടിടത്തിൽനിന്ന് പുക ഉയരുന്നത് നാട്ടുകാർ കണ്ടത്. വിവരം അറിഞ്ഞയുടൻ പൊലീസും ഫയർ ഫോഴ്സും എത്തി തീയണച്ചു. കസബ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.