പ്രഷർ വാഷർ ഉപയോഗിച്ചു നിലം കഴുകുന്നതിനിടെ ഷോക്കേറ്റു; വിദ്യാർഥിക്ക് ദാരുണാന്ത്യം

0
4

കാക്കൂർ: പ്രഷർ വാഷർ ഉപയോഗിച്ചു നിലം കഴുകുന്നതിനിടെ വൈദ്യുതാഘാതമേറ്റു പ്ലസ് ടു വിദ്യാർഥി മരിച്ചു. കാക്കൂർ പാവണ്ടൂർ മഞ്ചപ്പാറക്കൽ അഭിജിത്ത് (17) ആണു മരിച്ചത്. ബുധനാഴ്ച ഉച്ചയ്ക്കു 12 മണിയോടെയാണു സംഭവം.

വീടിനു സമീപത്തായുള്ള ഭാഗത്തു പ്രഷർ വാഷർ മെഷീൻ ഉപയോഗിച്ച് കഴുകുന്നതിനിടെയാണ് അഭിജിത്തിന് വൈദ്യുതാഘാതമേറ്റത്. അഭിജിത്ത് ബോധരഹിതനായി വീണ് കിടക്കുന്നതു സമീപവാസി കാണുകയായിരുന്നു. അപ്പോൾ ആ ഭാഗത്തെല്ലാം വെള്ളം നിറഞ്ഞ സ്ഥിതി ആയിരുന്നു.

വൈദ്യുതി ബന്ധം മാറ്റിയ ഉടനെ അഭിജിത്തിനെ ബാലുശ്ശേരി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തുടർന്ന് മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. പാവണ്ടൂർ ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർഥിയാണ്. മഞ്ചപ്പാറക്കൽ ചാത്തുവിന്റെയും ഷിജിയുടെയും മകനാണ്. സഹോദരൻ: അഭിഷേക്.