കോട്ടയം: മുണ്ടക്കയത്ത് ടൂറിസ്റ്റ് ബസിന് തീപിടിച്ച് അപകടം. മധുരയിൽ നിന്നും എറണാകുളത്തേക്ക് പോകുകയായിരുന്ന ബസാണ് തീപടർന്ന് കത്തിയമർന്നത്. 45 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. യാത്രക്കാർ പുറത്തിറങ്ങിയതിനാൽ വൻ ദുരന്തം ഒഴിവായി.
ഇന്ന് പുലർച്ചെ നാലുമണിയോടെയാണ് അപകടമുണ്ടായത്. ബസ് നിർത്തി പരിശോധിക്കുന്നതിനിടെയാണ് തീപടർന്നത്. 45 അംഗ വിനോദ യാത്രക്കാരുടെ സാധനങ്ങൾ പൂർണമായും കത്തിനശിച്ചു. ഫയർഫോഴ്സു പൊലീസും ചേർന്ന് തീയണച്ചു.





