ഇന്ധനസ്വിച്ചിനു തകരാർ: ലണ്ടൻ–ബെംഗളൂരു എയർ ഇന്ത്യ വിമാനം റദ്ദാക്കി

0
98

ലണ്ടൻ: പറന്നുയരുന്നതിനു തൊട്ടുമുൻപ് ഇന്ധന സ്വിച്ചിൽ തകരാറു കണ്ട‌െത്തിയതിനെ തുടർന്ന് ലണ്ടനിലെ ഹീത്രോ വിമാനത്താവളത്തിൽനിന്നു ബെംഗളൂരുവിലേക്കു പുറപ്പെടാനിരുന്ന എയർ ഇന്ത്യ വിമാനം സർവീസ് റദ്ദാക്കി. വിമാനം ടേക്ക് ഓഫ് ചെയ്യാതിരുന്നതിനാൽ വലിയ ദുരന്തസാധ്യതയാണ് ഒഴിവായത്. 2025 ജൂൺ 12 ന് അഹമ്മദാബാദിൽ 260 പേരുടെ മരണത്തിനു കാരണമായ അപകടത്തിൽ വിമാനത്തിനുണ്ടായതും ഇതേ തകരാറായിരുന്നു.

ഞായറാഴ്ച പ്രാദേശിക സമയം 9.19 പിഎമ്മിനു പുറപ്പെടേണ്ടിയിരുന്ന എഐ 132 ഡ്രീംലൈനർ വിമാനത്തിന്റെ എൻജിൻ സ്റ്റാർട്ട് ചെയ്തതിനു തൊട്ടുപിന്നാലെ ഫ്യുവൽ കൺട്രോൾ സ്വിച് (ഇന്ധനസ്വിച്) ‘റൺ’ മോഡിൽനിന്ന് ‘കട്ട് ഓഫ്’ മോഡിലേക്കു മാറുകയായിരുന്നു. ഇതു ശ്രദ്ധയിൽപെട്ട പൈലറ്റ് വിവരം അധികൃതരെ അറിയിച്ചു. തുടർന്ന് സർവീസ് റദ്ദാക്കുകയും വിമാനം പരിശോധനകൾക്കായി മാറ്റുകയുമായിരുന്നു.