ജോർദാനിൽ മലയാളി യുവാവ് കൊല്ലപ്പെട്ടത് സൈനികരുടെ വെടിയേറ്റ്

0
156

ജോർദാൻ സൈനികരുടെ വെടിയേറ്റ് മലയാളി യുവാവ് കൊല്ലപ്പെട്ടിട്ട് ഒരു വർഷം പൂർത്തിയാകുമ്പോഴും ദുരൂഹമായ പല ചോദ്യങ്ങൾക്കും ഇന്നും ഉത്തരമില്ല. തുമ്പ രാജീവ് ഗാന്ധി നഗറിൽ പുതുവൽ പുരയിടത്തിൽ തോമസ് തോമസ് ഗബ്രിയേൽ പെരേരയാണ് (അനി തോമസ് 45) കഴിഞ്ഞ വർഷം ഫെബ്രുവരി പത്തിന് ജോർദാൻ സൈനികരുടെ വെടിയേറ്റ് മരിച്ചത്.

കേരളത്തിൽ നിന്ന് ഫെബ്രുവരി അഞ്ചിന് മൂന്നു മാസത്തെ സന്ദർശക വീസയിലാണ് തോമസ് ഗബ്രിയേൽ പെരേരയും ബന്ധുവായ എഡിസണും ജോർദാനിലെത്തിയത്. ഇരുവരും ഇസ്രയേലിലേക്കു കടക്കാൻ ശ്രമിച്ചപ്പോഴാണ് വെടിയേറ്റതെന്നാണ് ഇന്ത്യൻ എംബസി പിന്നീട് അറിയിച്ചത്.

വെടിയേറ്റ തോമസ് ഗബ്രിയേൽ പെരേര സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. കാലിൽ വെടിയേറ്റ എഡിസൺ ആശുപത്രിയിൽ ചികിത്സ കഴിഞ്ഞ് നാട്ടിൽ മടങ്ങിയെത്തിയപ്പോഴാണ് തോമസ് ഗബ്രിയേൽ പെരേരയുടെ മരണ വിവരം അറിഞ്ഞത്.