ദുബായ്: ശശി തരൂരിനെ സിപിഎമ്മിലെത്തിക്കാൻ മധ്യസ്ഥ ചർച്ച നടത്തിയെന്നു ചില മാധ്യമങ്ങളിൽ വന്ന റിപ്പോർട്ടുകൾ പാടേ തള്ളി ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലി.
മാധ്യമങ്ങൾ പരദൂഷണം പറയുന്നത് നിർത്തണം. ലോക സാമ്പത്തിക ഫോറത്തിൽ പങ്കെടുത്ത ശേഷം ദാവോസിൽ നിന്നു സൂറിച്ചിൽ വന്ന് ഒരു ദിവസത്തെ മുഴുവൻ മീറ്റിങ്ങും കഴിഞ്ഞ് അവിടെ നിന്ന് ദുബായിൽ തന്റെ വിമാനം എത്തും മുൻപ് യൂസഫലി ശശി തരൂരുമായി ചർച്ച നടത്തുകയാണെന്ന വാർത്ത കണ്ടു.
ഇത്തവണ തരൂരിനെ കണ്ടിട്ടില്ല. 6 മാസം മുൻപ് വന്നപ്പോൾ തരൂർ വീട്ടിൽ വന്നിട്ടുണ്ട്, കണ്ടിട്ടുണ്ട്. അതുകൊണ്ട് അനാവശ്യ ഗോസിപ്പുകൾ മാധ്യമങ്ങൾ ചെയ്യരുത്. നാട്ടിൽ നിന്നായാലും മാധ്യമങ്ങൾ ചെയ്തത് ആവശ്യമില്ലാത്തതാണ്. സത്യം അന്വേഷിക്കലാണ് മാധ്യമ പ്രവർത്തകൻ ആദ്യം ചെയ്യേണ്ടത്. അതിൽ സത്യമുണ്ടെങ്കിൽ മാത്രമേ അതു പ്രക്ഷേപണം ചെയ്യാൻ പാടുള്ളു. അതുകൊണ്ട് അവർ അതു ശ്രദ്ധിക്കണമെന്നും യൂസഫലി പറഞ്ഞു.
….





