‘ഖായിദ്‌ – 2026’ പഠന ക്ലാസ് ശ്രദ്ധേയമായി

ജിദ്ദ: കോട്ടക്കൽ മണ്ഡലം കെഎംസിസി പ്രവർത്തകർക്കായി സംഘടിപ്പിച്ച ‘ഖായിദ് 2026’ പഠനക്ലാസ് ശ്രദ്ധേയമായി. റൗദയിലെ സിദന കൾച്ചറൽ സെന്ററിൽ നടന്ന പരിപാടി സംഘടന മികവ് കൊണ്ടും പ്രവർത്തകരുടെ പങ്കാളിത്തം കൊണ്ടും ശ്രദ്ധിക്കപ്പെട്ടു.

ജിദ്ദ – മലപ്പുറം ജില്ല കെ എം സി സി പ്രസിഡന്റ് ഇസ്മായില്‍ മുണ്ടുപറമ്പ് പരിപാടി ഉദ്ഘാടനം ചെയ്തു. സംഘടനയുടെ കരുത്ത് അതിന്റെ പ്രവര്‍ത്തന ക്ഷമത യിലാണെന്ന് അദ്ദേഹം പറഞ്ഞു. മണ്ഡലം കെ എം സി സി പ്രസിഡന്റ് ടി. ടി ഷാജഹാന്‍ പൊന്‍മള അധ്യക്ഷത വഹിച്ചു.

പരിശീലനവും നേതൃത്വവും
​പഠന ക്ലാസിന്റെ ആദ്യഘട്ടമായ ‘ഓർഗനൈസേഷണൽ ട്രെയിനിംഗ്’ സെഷന് പ്രമുഖ പരിശീലകനും ജിദ്ദ പൗരാവലി ചെയർമാനുമായ കബീർ കൊണ്ടോട്ടി നേതൃത്വം നൽകി. സംഘടന പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കുന്നതിനും പ്രവർത്തകരുടെ നേതൃപാടവം വികസിപ്പിക്കുന്നതിനും ആവശ്യമായ പ്രായോഗിക പരിശീലനം അദ്ദേഹം നൽകി.

13 വർഷത്തെ പ്രവാസം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന മലപ്പുറം ജില്ല കെഎംസിസി വളണ്ടിയർ ക്യാപ്റ്റൻ സി. വി മെഹബൂബിന് ചടങ്ങിൽ യാത്രയയപ്പ് നൽകി. കെഎംസിസി സഊദി നാഷണല്‍ സെക്രട്ടറി നാസർ വെളിയങ്കോട്, ജില്ല കെഎംസിസി ഉപാധ്യക്ഷൻ മുഹമ്മദ് പേരുപിലായി, സീനിയർ നേതാവ് മജീദ് കൊട്ടീരി എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. മണ്ഡലം കെ എം സി സി
ജനറൽ സെക്രട്ടറി ഹംദാൻ ബാബു കോട്ടക്കല്‍ സ്വാഗതവും ട്രഷറർ സൈനുദ്ദീൻ കോടഞ്ചേരി നന്ദിയും പറഞ്ഞു.