തിരുവനന്തപുരം: കഴക്കൂട്ടത്ത് പോക്സോ കേസ് പ്രതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പൂജപ്പുര സ്റ്റേഷനിലെ പോക്സോ കേസ് പ്രതിയായിരുന്ന ആറാമട സ്വദേശി ശശികുമാറിനെയാണ് (61) മരിച്ച നിലയിൽ കണ്ടെത്തിയത്. ലോഡ്ജ് മുറിയിൽ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. നാളെ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി പോസ്റ്റുമോർട്ടം നടത്തും.
ഈ മാസം പത്താം തീയതിയാണ് ശശികുമാർ ലോഡ്ജിൽ മുറിയെടുത്തത്. കഴിഞ്ഞ നാലാം തീയതി പൂജപ്പുര സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത പോക്സോ കേസിലെ പ്രതിയാണ് ഇയാൾ. ഒളിവിൽ ആയിരുന്ന ശശികുമാർ മുൻകൂർ ജാമ്യത്തിനായി ശ്രമിച്ചിരുന്നു. ജാമ്യം ലഭിക്കാതെ വന്നതോടെ തൂങ്ങിമരിച്ചതാകാം എന്നാണ് പ്രാഥമിക നിഗമനം.