തിരുവനന്തപുരം: കേരള രാഷ്‌ട്രീയത്തിൽ ചർച്ചാ വിഷയമായ വിവാദപ്രസ്താവന പിൻവലിച്ച് ഖേദം പ്രകടിപ്പിക്കാൻ മന്ത്രി സജി ചെറിയാൻ. സിപിഐഎം നിർദേശത്തെ തുടർന്നാണ് പ്രസ്താവന പിൻവലിക്കുന്നത്.
നിർവ്യാജം ഖേദം പ്രകടിപ്പിക്കാനാണ് ചെറിയാന് പാർട്ടി നിർദേശം നൽകിയത്. വാർത്താ കുറിപ്പിലൂടെയാണ് മന്ത്രി ഖേദം പ്രകടിപ്പിക്കുക. വാർത്താസമ്മേളനം ഉണ്ടാകില്ലെന്നും സൂചനയുണ്ട്.





