ചെന്നൈ: കരൂരിൽ തമിഴക വെട്രി കഴകം റാലിക്കിടെയുണ്ടായ ദുരന്തവുമായി ബന്ധപ്പെട്ട് പാർടി അധ്യക്ഷനും നടനുമായ വിജയ്‌ക്ക് വീണ്ടും സിബിഐ സമൻസ് അയച്ചു. തിങ്കളാഴ്ച ഡൽഹിയിലെ സിബിഐ ഓഫീസിൽ ഹാജരാകാനാണ് നിർദേശം. കഴിഞ്ഞ തിങ്കളാഴ്‌ച വിജയ്‌യെ സിബിഐ ചോദ്യം ചെയ്‌തിരുന്നു.
കഴിഞ്ഞ വർഷം സെപ്‌തംബർ 27 ന് കരൂരിൽ റാലിക്കിടെ തിക്കിലും തിരക്കിലുംപ്പെട്ട് 41 പേർ മരിക്കുകയും അറുപതോളം പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു
