യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് നാളെ ഇന്ത്യ സന്ദർശിക്കും

0
100

അബുദാബി: യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ നാളെ (19) ഇന്ത്യ സന്ദർശിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ചർച്ച നടത്തും. ഇരു രാജ്യങ്ങളും തമ്മിലുള്ള ദീർഘകാല ബന്ധവും സമഗ്രമായ തന്ത്രപരവും സാമ്പത്തികവുമായ പങ്കാളിത്തവും പ്രതിഫലിപ്പിക്കുന്ന ഉഭയകക്ഷി സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള കാര്യങ്ങൾ നേതാക്കൾ ചർച്ച ചെയ്യും. 

കഴിഞ്ഞ 10 വർഷത്തിനിടെ ഇന്ത്യയിലേക്കുള്ള അഞ്ചാമത്തെ ഔദ്യോഗിക സന്ദർശനമാണിത്. പ്രസിഡന്റായതിന് ശേഷമുള്ള ഷെയ്ഖ് മുഹമ്മദിന്റെ ഇന്ത്യയിലേക്കുള്ള മൂന്നാമത്തെ ഔദ്യോഗിക സന്ദർശനവും.