പ്രക്ഷോഭങ്ങൾ അവസാനിപ്പിക്കാൻ പുതിയ പദ്ധതി; ഇൻ്റർനെറ്റ് വിച്ഛേദിക്കാൻ ഇറാൻ ഭരണകൂടം

0
12

പ്രക്ഷോഭങ്ങൾ അടിച്ചമർത്തുന്നതിൻ്റെ ഭാഗമായി ഇറാനെ പൂർണമായും ആഗോള ഇന്‍റർനെറ്റിൽ നിന്ന് മുറിച്ചുമാറ്റാൻ ഇസ്ലാമിക ഭരണകൂടം പദ്ധതിയിടുന്നതായി റിപ്പോർട്ട്. ഇറാനിലെ സെൻസർഷിപ് നിരീക്ഷകരായ ഫിൽറ്റർവാച്ചിന്‍റേതാണ് റിപ്പോർട്ട്.

ആഭ്യന്തരമായി മാത്രം ഇന്‍റർനെറ്റ് നൽകുകയും സുരക്ഷാ അനുമതി ഉള്ളവർക്ക് മാത്രം പുറംലോകവുമായി ബന്ധം അനുവദിക്കുകയും ചെയ്യുന്ന, ‘ബാരക്സ് ഇന്‍റർനെറ്റി’ലേക്ക് മാറാനുള്ള പദ്ധതി ഭരണകൂടം തയ്യാറാക്കുന്നതായാണ് വിവരം.സ്ഥിരമായി ഇൻ്റർനെറ്റ് കട്ടു ചെയ്യാനാണ് പദ്ധതിയെന്നും സൂചനയുണ്ട്.

കണക്ഷൻ വേണ്ടവർക്ക് സുരക്ഷാ പരിശോധനകൾക്ക് ശേഷം സർക്കാർ അനുമതി പത്രം നൽകും. ബാക്കി ഉള്ളവർക്ക് നിയന്ത്രണങ്ങളോടെ പ്രാദേശിക വിവരങ്ങൾ മാത്രമാകും ലഭ്യമാവുക