റിയാദ്: സഊദി ഭരണാധികാരിയും ഇരു വിശുദ്ധ പള്ളികളുടെ സൂക്ഷിപ്പുകാരനുമായ സൽമാൻ ബിൻ അബ്ദുൽ അസീസ് രാജാവ് വൈദ്യ പരിശോധനകൾക്ക് ശേഷം ആശുപത്രി വിട്ടു. റിയാദ് കിംഗ് ഫൈസൽ സ്പെഷ്യലിസ്റ്റ് ആശുപത്രിയിൽ നടന്ന പരിശോധനയിൽ ആശ്വാസകരമായ റിപ്പോർട്ടുകളാണ് ലഭിച്ചത്.
ആവശ്യമായ വൈദ്യപരിശോധനകൾ പൂർത്തിയാക്കിയ ശേഷം സൽമാൻ രാജാവ് 2026 ജനുവരി 16 വെള്ളിയാഴ്ച തന്നെ ആശുപത്രി വിട്ടതായി റോയൽ കോർട്ട് പുറപ്പെടുവിച്ച പ്രസ്താവനയിൽ പറയുന്നു. അത് ആശ്വാസകരമാണ്.
ഇരു വിശുദ്ധ പള്ളികളുടെ സൂക്ഷിപ്പുകാരന് തുടർച്ചയായ ആരോഗ്യവും ക്ഷേമവും ലഭിക്കട്ടെയെന്ന് റോയൽ കോർട്ട് പ്രസ്താവന കൂട്ടിച്ചേർത്തു.
