ചെന്നൈ: വിജയ് നായകനായ ‘ജന നായകൻ’ സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട പ്രതിസന്ധികൾ അവസാനിക്കാതെ നീളുകയാണ് . സെൻസർ സർട്ടിഫിക്കേഷൻ വൈകിയതിനാൽ ജനുവരി ഒൻപതിന് നിശ്ചയിച്ചിരുന്ന സിനിമയുടെ റിലീസ് മാറ്റിവച്ചിരുന്നു.
നിർമാതാക്കൾ സമർപ്പിച്ച ഹർജിയിൽ മദ്രാസ് ഹൈക്കോടതിയിൽ നിന്ന് പ്രദർശനാനുമതി ലഭിച്ചിട്ടും സിനിമയെ വിടാതെ പിന്തുടരുകയാണ് സെൻസർ ബോർഡ്. ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ ഉത്തരവിന് എതിരെ അതിവേഗമാണ് ബോർഡ് അപ്പീലുമായി പോയത്. സിനിമാ, രാഷ്ട്രീയ രംഗത്തുള്ള നിരവധി പേർ ഈ നീക്കത്തെ വിമർശിച്ചു. ഇപ്പോഴിതാ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും സെൻസർ ബോർഡിനെതിരെ രംഗത്തെത്തിയിരിക്കുന്നു.
വിജയ്‌യുടേയോ ‘ജന നായകൻ’ സിനിമയുടേയോ പേര് പരാമർശിക്കാതെയാണ് സ്റ്റാലിൻ പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്. സിനിമയുടെ റിലീസ് തടയുന്നത് കേന്ദ്രം ഭരിക്കുന്ന ബിജെപി സർക്കാർ ആണെന്നാണ് പോസ്റ്റിൽ ഡിഎംകെ നേതാവ് പറഞ്ഞുവയ്ക്കുന്നത്.
