നിയമം കടുപ്പിച്ച് രാജ്യം; ലഹരിമരുന്നു കടത്താൻ ശ്രമിച്ച രണ്ട് ഇന്ത്യക്കാർക്ക് വധശിക്ഷ

0
107

കുവൈത്ത് സിറ്റി: കുവൈത്തിലേക്കു വൻതോതിൽ ലഹരിമരുന്നു കടത്താൻ ശ്രമിച്ച 2 ഇന്ത്യക്കാർക്കു കുവൈത്ത് ക്രിമിനൽ കോടതി വധശിക്ഷ വിധിച്ചു. അൽതാഫ് ഖാൻ, അഫ്രോസ് ബാഷ ഷെയ്ക്ക് എന്നിവരെയാണു വധശിക്ഷയ്ക്കു വിധിച്ചത്. 20,000 ദിനാർ പിഴയും അടയ്ക്കണം.

ഏകദേശം 25 കിലോഗ്രാം വിവിധയിനം ലഹരിമരുന്നുകൾ സഹിതം കൈഫാൻ, ഷുവൈഖ് എന്നിവിടങ്ങളിൽ നിന്നാണു പ്രതികളെ പിടികൂടിയത്. ഇവർ ഇന്ത്യയിലെ ഏതു സംസ്ഥാനക്കാരാണെന്നു വെളിപ്പെടുത്തിയിട്ടില്ല.

രാജ്യത്തെ ലഹരിമുക്തമാക്കാനുള്ള പരിശോധനകൾ കുവൈത്ത് ഊർജിതമാക്കി. ലഹരിമരുന്ന് കേസുകളിൽ കുടുങ്ങുന്നവർക്കു ജീവപര്യന്തം തടവും നാടുകടത്തലും അല്ലെങ്കിൽ വധശിക്ഷ തുടങ്ങിയ കഠിന ശിക്ഷകളാണു നിയമത്തിൽ വ്യവസ്ഥ ചെയ്യുന്നത്.