വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് മനുഷ്യക്കടത്ത്, കൂലിപ്പട്ടാളത്തിൽ ചേർക്കാൻ ശ്രമം; ആംസ്റ്റർ ഇമിഗ്രേഷൻ ഓവർസീസിനെതിരെ പരാതിയുമായി യുവാവ്

0
98

കൊച്ചി: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് മനുഷ്യക്കടത്ത് നടത്തിയതായി പരാതി. സെർബിയയിൽ അയച്ച ശേഷം കൂലിപട്ടാളത്തിൽ ചേർക്കാൻ ശ്രമിച്ചതായാണ് ആരോപണം. പോളണ്ടിൽ ജോലി വാഗ്ദാനം ചെയ്തു ആറ് ലക്ഷം രൂപ തട്ടിയെന്നും പരാതിയിൽ പറയുന്നു. ആംസ്റ്റർ ഇമിഗ്രെഷൻ ഓവർസീസ് എന്ന കമ്പനിക്ക് എതിരെ എറണാകുളം സ്വദേശിയാണ് ആണ് പരാതി നൽകിയത്.

നിരവധി കേസുകളിൽ പ്രതിയായ അനീഷ് മേനോനാണ് കമ്പനിയുടെ സ്ഥാപകൻ. പണം തിരികെ ആവശ്യപ്പെട്ടപ്പോൾ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി എന്നും പരാതിക്കാരൻ പറയുന്നു. പാലാരിവട്ടം പൊലീസ് സ്റ്റേഷനിലാണ് പരാതി നൽകിയിരിക്കുന്നത്.