കാഞ്ഞങ്ങാട്: യുവാവിനെ കാറിൽ തട്ടിക്കൊണ്ടുപേയി മർദിച്ച് നഗ്ന ചിത്രമെടുത്തെന്ന പരാതിയിൽ അഞ്ച് പേർക്കെതിരെ ഹൊസ്ദുർഗ് പൊലീസ് കേസെടുത്തു.
കഴിഞ്ഞ ദിവസം കൊളവയലിൽ നിന്ന് യുവാവിനെ ബലമായി കാറിൽ കയറ്റി ഉപ്പളയിലേക്ക് കൊണ്ടുപോകുകയായിരുന്നു. അവിടെ നിന്ന് മറ്റൊരു കാറിൽ വിവിധ സ്ഥലങ്ങളിലേക്ക് കൊണ്ടുപോയി മർദിക്കുകയും പെപ്പർ സ്പ്രേ മുഖത്തടിക്കുകയും ചെയ്തു. തുടർന്ന് യുവാവിന്റെ നഗ്നഫോട്ടൊയെടുത്ത ശേഷം സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. സംഭവത്തിൽ കൊളവയലിലെ അഫ്സലിനും കണ്ടാലറിയാവുന്ന നാലുപേർക്കുമെതിരെയാണ് കേസെടുത്തത്.
