പിടിച്ചെടുക്കുമെന്ന മുന്നറിയിപ്പുമായി വീണ്ടും ട്രംപ്; ഗ്രീൻലൻഡിനെ പിന്തുണച്ച് യൂറോപ്യൻ രാജ്യങ്ങൾ

0
126

ഓലണ്ടൻ: ഗ്രീൻലൻഡ് പിടിച്ചെടുക്കുമെന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മുന്നറിയിപ്പിനെതിരെ ഏഴു യൂറോപ്യൻ രാജ്യങ്ങൾ രംഗത്ത്. ഗ്രീൻലൻഡിനുവേണ്ടി ഡെന്‍മാര്‍ക്ക് പ്രധാനമന്ത്രി മെറ്റേ ഫ്രെഡ്‌റിക്‌സനെ പിന്തുണച്ച് യുകെ, ഫ്രാൻസ്, സ്പെയിൻ, ഇറ്റലി, ജർമനി, പോളണ്ട് എന്നീ രാജ്യങ്ങളുടെ നേതാക്കളാണു പ്രസ്താവനയിറക്കിയത്. ഗ്രീൻലൻഡ് പിടിച്ചെടുക്കാൻ ട്രംപിന് ഒരു അധികാരവുമില്ലെന്നായിരുന്നു മെറ്റേ ഫ്രെഡ്‌റിക്‌സന്റെ പ്രസ്താവന.

ഡെൻമാർക്കിന്റെ സ്വയംഭരണ പ്രദേശമാണു ഗ്രീൻലൻഡ്. വെനസ്വേലയിലെ കടന്നുകയറ്റത്തിനു പിന്നാലെയാണു ഗ്രീൻലൻഡ് അമേരിക്കയുടേതാണെന്ന അവകാശവാദം ട്രംപ് ആവർത്തിച്ചത്. ഗ്രീൻലൻഡ് പിടിച്ചെടുക്കുമെന്ന് മുൻപും ട്രംപ് പ്രഖ്യാപനം നടത്തിയിരുന്നു.