പ്രവാസികൾക്ക് ആശ്വാസമായി ഒടുവിൽ സഊദിയ കരിപ്പൂരിലേക്ക്; ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു

0
227

കൊണ്ടോട്ടി: പ്രവാസികൾക്ക് ആശ്വാസമായി ഒടുവിൽ സഊദിയ കരിപ്പൂരിലേക്ക്. ഫെബ്രുവരി ഒന്ന് മുതൽ ആരംഭിക്കുന്ന സർവ്വീസുകൾക്ക് ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു. കരിപ്പൂരിൽ നിന്ന് സഊദിയിലെക്കും തിരിച്ചുമുള്ള സർവ്വീസുകൾ പ്രവാസികൾക്ക് ഏറെ ആശ്വാസമാകും. അടുത്ത മാസം ഒന്നു മുതലാണ് സർവിസ് തുടങ്ങുന്നത്. 

കരിപ്പൂരിൽ നിന്ന് റിയാദിലേക്ക് ആഴ്ചയിൽ നാലു വിമാന സർവിസുകളാണുണ്ടാവുക. മാർച്ച് അവസാനത്തോടെ സർവിസുകൾ ആറായി വർധിപ്പിക്കും. സഊദി എയർലൈൻസിന്റെ 321 എൻ.ഇ.ഒ വിമാനമാസ് സർവിസിനെത്തുന്നത്. ജിദ്ദ-കരിപ്പൂർ സർവിസും മാർച്ചിൽ ആരംഭിക്കും. കരിപ്പൂരിൽ വിമാന അപകടത്തെ തുടർന്നാണ് സഉദി എയർലെെൻസ് സർവിസ് നിർത്തലാക്കിയത്.

2020-ല്‍ കേരളത്തെ നടുക്കിയ അപകടത്തെ തുടര്‍ന്നാണ് സഊദി എയര്‍ലൈന്‍സ് കോഴിക്കോട് വിട്ടത്. അപകടത്തിന് പിന്നാലെ വലിയ വിമാനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയതോടെയായിരുന്നു ഇത്. സഊദി സെക്ടറിലേക്ക് കൂടുതല്‍ പ്രവാസി യാത്രക്കാര്‍ ഉള്ളതിനാല്‍, സഊദി എയര്‍ലൈന്‍സിന്റെ വരവും കാത്തിരിക്കുകയാണ് ഇവര്‍.