റിയാദ്: ശനിയാഴ്ച മുതൽ ചൊവ്വാഴ്ച വരെ രാജ്യത്തിന്റെ പല പ്രദേശങ്ങളിലും ശീതക്കാറ്റ് വീശുമെന്ന് നാഷണൽ സെന്റർ ഫോർ മെറ്റീരിയോളജി (NCM) മുന്നറിയിപ്പ് നൽകി. വിവിധയിടങ്ങളിൽ താപനിലയിൽ ഗണ്യമായ കുറവുണ്ടാകുമെന്നും ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നൽകിയ മുന്നറിയിപ്പിൽ വ്യക്തമാക്കി.
അൽ ജൗഫ്, നോർത്തേൺ അതിർത്തി പ്രദേശങ്ങൾ, തബൂക്ക്, ഹയിൽ, ഖസിം, റിയാദ്, കിഴക്കൻ പ്രവിശ്യയുടെ വടക്കൻ പ്രദേശങ്ങൾ എന്നിവിടങ്ങളിലെ ചില ഭാഗങ്ങളിൽ തണുപ്പ് അനുഭവപ്പെടുമെന്ന് കേന്ദ്രം അറിയിച്ചു. കുറഞ്ഞ താപനില 2°C നും മൈനസ് 2°C നും ഇടയിലായിരിക്കുമെന്ന് NCM അറിയിച്ചു.
