മലപ്പുറം: മാധ്യമപ്രവര്‍ത്തകനെതിരായ തീവ്രവാദി പരാമര്‍ശത്തില്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ യൂത്ത് കോണ്‍ഗ്രസ് മലപ്പുറം ജില്ലാ കമ്മിറ്റി. വര്‍ഗീയവാദിയുടെ മുഖത്ത് കരി ഓയില്‍ ഒഴിക്കുന്നവര്‍ക്ക് യൂത്ത് കോണ്‍ഗ്രസ് മലപ്പുറം കമ്മിറ്റി അവാര്‍ഡും പണവും നല്‍കുമെന്ന് ജില്ലാ പ്രസിഡന്റ് ഹാരിസ് മുതൂര്‍ പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു കുറിപ്പ്.
നേരത്തെ കോഴിക്കോട് ജില്ലാ കമ്മിറ്റിയും വെള്ളാപ്പള്ളിക്കെതിരെ രംഗത്തെത്തിയിരുന്നു. യൂത്ത് കോണ്‍ഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് എസ്. സുനന്ദ് വെള്ളാപ്പള്ളിക്കെതിരെ ഡിജിപിക്ക് പരാതി നല്‍കി. സാമുദായിക സ്പര്‍ധയുണ്ടാക്കിയ പ്രസ്താവന നടത്തിയ വെള്ളാപ്പള്ളിക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് ഡിജിപിക്ക് പരാതി നല്‍കിയത്.
കുറ്റകരമായ തീവ്രവാദി പരാമര്‍ശം നടത്തി സമൂഹത്തില്‍ ഭിന്നിപ്പ് ഉണ്ടാക്കാന്‍ ശ്രമിച്ച വെള്ളാപ്പള്ളി നടേശനെതിരെ തനിക്ക് പാരതിയുണ്ടെന്നും പൊലീസ് കേസെടുത്ത് നടപടി സ്വീകരിക്കണമെന്ന് അഭ്യര്‍ഥിക്കുന്നുവെന്നും പരാതിയില്‍ പറയുന്നു.
ഇന്ന് എറണാകുളത്ത് വച്ച് നടന്ന പത്ര സമ്മേളനത്തിലായിരുന്നു കഴിഞ്ഞ ദിവസം തനിക്ക് ദുരനുഭവമുണ്ടായെന്ന് പറഞ്ഞ് വെള്ളാപ്പള്ളി ‘തീവ്രവാദി’ പരാമര്‍ശം നടത്തിയത്. ചോദ്യം ചോദിച്ച മാധ്യമപ്രവര്‍ത്തകന്‍ തീവ്രവാദി ആണെന്നും പ്രായം പോലും മാനിക്കാതെയാണ് തന്നോട് പെരുമാറിയതെന്നുമായിരുന്നു വെള്ളാപ്പള്ളി പറഞ്ഞത്.





