മധ്യപൂർവദേശത്തെ മികച്ച കളിക്കാരനുള്ള ഗ്ലോബ് സോക്കർ അവാർഡ്‌; ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കു സമ്മാനിച്ചു

0
117

ദുബായ്: മധ്യപൂർവദേശത്തെ മികച്ച കളിക്കാരനുള്ള ഗ്ലോബ് സോക്കർ അവാർഡ്‌ ഫുട്ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കു സമ്മാനിച്ചു. ദുബായിലെ അറ്റ്‌ലാന്റിസ് ദ് റോയലിൽ നടന്ന ചടങ്ങിൽ ടെന്നിസ് ഇതിഹാസം നൊവാക് ജോക്കോവിച്ചിൽ നിന്ന് റൊണാൾഡോ പുരസ്കാരം ഏറ്റുവാങ്ങി. തുടർച്ചയായി മൂന്നാം തവണയാണു പുരസ്കാരം നേടുന്നത്.

സൗദി ക്ലബ് അൽനസർ എഫ്‌സിക്കു വേണ്ടി നടത്തുന്ന മികച്ച പ്രകടനമാണു പരിഗണിച്ചത്. നാൽപതാം വയസ്സിലും ഗോളുകൾ നേടാനും ട്രോഫികൾ സ്വന്തമാക്കാനുമുള്ള ആവേശം ഒട്ടും കുറഞ്ഞിട്ടില്ലെന്നു റൊണാൾഡോ പറഞ്ഞു.