ഒമാനിൽ വാഹനാപകടം: മലയാളി ഉൾപ്പെടെ നാല് പേർ മരിച്ചു; മൂന്ന് പേര്‍ക്ക് പരുക്ക്

0
149

മസ്‌കത്ത്: ഒമാനിലെ തെക്കന്‍ ബാത്തിന ഗവര്‍ണറേറ്റിലെ റുസ്താഖിലുണ്ടായ വാഹനാപകടത്തില്‍ മലയാളി ഉള്‍പ്പെടെ നാല് പേര്‍ മരിച്ചു. മൂന്ന് പേര്‍ക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തു. മലപ്പുറം ചേളാരി സ്വദേശി അഫ്‌സല്‍ (40) ആണ് മരിച്ചത്.

ഞായറാഴ്ച രാത്രി ഒമ്പത് മണിയോടെയായിരുന്നു അപകടം. റുസ്താഖില്‍ നിന്ന് ഇബ്രിയിലേക്ക് പോകുന്ന വഴിയില്‍ വച്ച് ഒമാനി കുടുംബം സഞ്ചരിച്ച വാഹനവുമായി അഫ്‌സല്‍ സഞ്ചരിച്ച കാര്‍ കൂട്ടിയിടിക്കുകയായിരുന്നു. മരിച്ച മറ്റു മൂന്ന് പേര്‍ ഒമാന്‍ സ്വദേശികളാണ്.

വാഹനാപകടത്തെ തുടര്‍ന്ന് നാല് പേര്‍ മരിച്ചതായും പരുക്കേറ്റ മൂന്ന് പേരെ റുസ്താഖ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചതായും ഇവര്‍ക്ക് ചികിത്സ ലഭ്യമാക്കിവരികയാണെന്നും ഒമാന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

……