തിരുവനന്തപുരം: സംസ്ഥാനത്തെ അഴിമതിക്കാരായ ഉദ്യോഗസ്ഥരെ കുറിച്ചുള്ള വിവരാവകാശ ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി നൽകാതെ വിജിലൻസിൻ്റെയും ആഭ്യന്തര വകുപ്പിൻ്റെയും ഒളിച്ചുകളി. ക്രിമിനൽകേസിൽ പ്രതിയായവരെയും കൈക്കൂലിക്കേസിൽ പിടിക്കപ്പെട്ടവരെയും സംബന്ധിച്ച വിവരങ്ങളാണ് വകുപ്പുകൾ മറച്ചുപിടിക്കുന്നത്.
എന്നാൽ അപേക്ഷകൻ പലവട്ടം പരാതി നൽകിയതോടെ വിവരാവകാശ കമ്മീഷണർ വിഷയത്തിൽ ഇടപെട്ടു. ഇതോടെ കഴിഞ്ഞ 10 വർഷക്കാലത്തെ അഴിമതിയെ കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്.
അഴിമതിക്കാരും ക്രിമിനലുകളുമായ സർക്കാർ ഉദ്യോഗസ്ഥരെ കുറിച്ചുള്ള വിവരങ്ങൾ തേടി തൃശൂർ മാളയിലെ പൊതുപ്രവർത്തകനായ ഷാൻ്റി ജോസഫാണ് വിവരാവകാശ അപേക്ഷ നൽകിയത്. 2015 ജനുവരി 1 മുതൽ 2025 ജനുവരി 31 വരെയുള്ള കാലയളവിൽ പൊലീസ് അറസ്റ്റ് ചെയ്തവരും വിജിലൻസ് അറസ്റ്റ് ചെയ്തവരുമായ ആളുകളെ സംബന്ധിച്ചായിരുന്നു ചോദ്യങ്ങൾ. എന്നാൽ കഴിഞ്ഞ ജനുവരി 21 ന് ചോദ്യങ്ങൾക്ക് മറുപടി നൽകാതെ പലവിധ കാരണങ്ങൾ പറഞ്ഞ് വകുപ്പുകൾ അപേക്ഷ നിരസിച്ചു.
….





