ആംഗ്യഭാഷയിൽ പോലീസിനോട് വെളിപ്പെടുത്തി യുവതി; 16 വർഷത്തിന് ശേഷം അറസ്റ്റ്

0
213

മുംബൈ: സംസാരശേഷിയും കേൾവി ശക്തിയുമില്ലാത്ത യുവതി 16 വർഷം മുൻപ് നടന്ന ലൈംഗിക പീഡനത്തെക്കുറിച്ചു നടത്തിയ വെളിപ്പെടുത്തൽ പൊലീസിനെ എത്തിച്ചത് ഒട്ടേറെ ഭിന്നശേഷിക്കാരെ പീഡിപ്പിച്ച് പണവും സ്വർണവും തട്ടിയ കുറ്റവാളിയിലേക്ക്. പരാതിക്കു പിന്നാലെ മഹേഷ് പവാറിനെ മുംബൈ വിരാറിൽ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തു. 

ആംഗ്യഭാഷാ വ്യാഖ്യാതാവ് മധു കെനി, ഭർത്താവ്, മറ്റു സുഹൃത്തുക്കൾ എന്നിവരുടെ സഹായത്തോടെയാണ് അതിജീവിത പൊലീസ് സ്റ്റേഷനിലെത്തി പീഡനവിവരങ്ങൾ തുറന്നുപറഞ്ഞത്. പീഡിപ്പിക്കപ്പെട്ട മറ്റൊരു ഭിന്നശേഷിക്കാരി ആത്മഹത്യയ്ക്ക് ശ്രമിച്ചതാണു തുറന്നുപറച്ചിലിലേക്ക് അതിജീവിതയെ നയിച്ചത്. 

മാനസികാസ്വാസ്ഥ്യമുള്ള സ്ത്രീയെ
2009ലാണ് പവാറിൽ നിന്നു യുവതിക്കു ദുരനുഭവമുണ്ടായത്. ഭക്ഷണത്തിൽ ലഹരി കലർത്തി മയക്കിയായിരുന്നു പീഡനം. ഇതിന്റെ വിഡിയോ കാണിച്ച് പിന്നീട് ഭീഷണിപ്പെടുത്തി. നിലവിൽ ഏഴുപേർ പീഡിപ്പിക്കപ്പെട്ടതിനു തെളിവു ലഭിച്ചിട്ടുണ്ടെന്നും ഇരുപതിലധികം പേർ ഇയാളുടെ ആക്രമണത്തിന് വിധേയരായിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.