തിരുവനന്തപുരം: വെഞ്ഞാറമൂട് ആറ്റിങ്ങല്‍ റോഡില്‍ ചെമ്പൂരില്‍ ബൈക്ക് നിയന്ത്രണം വിട്ടുണ്ടായ അപകടത്തില്‍ രണ്ട് യുവാക്കള്‍ മരിച്ചു. അമല്‍ (21), അഖില്‍ (19) എന്നിവരാണ് മരിച്ചത്.
ഇന്നു പുലര്‍ച്ചെയുണ്ടായ അപകടത്തില്‍ ബൈക്ക് ഓവുചാലിന്റെ സ്ലാബിന് അടിയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. രണ്ടുപേരും തല്‍ക്ഷണം മരിച്ചു. നാട്ടുകാരും പോലീസും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആശുപത്രിയിലേക്ക് മാറ്റിയ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനല്‍കും.
