‘ജമാഅത്തെ ഇസ്ലാമി തീവ്രവാദ സംഘടന, അവരുടെ ഭീഷണി അധികകാലം നിലനിൽക്കില്ല’; എളമരം കരീം

0
9

ദില്ലി: ജമാഅത്തെ ഇസ്ലാമി ഇസ്ലാമിക തീവ്രവാദ സംഘടനയെന്ന് സിപിഎം നേതാവ് എളമരം കരീം. പൊളിറ്റിക്കൽ ഇസ്ലാം എന്നുള്ളതാണ് അവരുടെ രാഷ്ട്രീയം. അത് മറ്റു സമുദായിക സംഘടനകൾക്കുള്ളതല്ല. ആർഎസ്എസ് ഹിന്ദുത്വ വർഗീയത ഉയർത്തുന്നത് പോലെ തന്നെ മുസ്ലീങ്ങൾക്ക് ഇടയിൽ ഇസ്ലാമിക രാഷ്ട്രം എന്ന് തത്വത്തെ അടിസ്ഥാനപ്പെടുത്തി അവർ ഉയർത്തുന്ന ആശയങ്ങൾ അങ്ങേയറ്റം അപൽകരമാണ്.

അവർക്ക് ആകെ കേരളത്തിലെ മുസ്ലിങ്ങളെ ഏകീകരിക്കാൻ കഴിയില്ല. 1% ത്തിൽ താഴെ മാത്രം സ്വാധീനമേ അവർക്കുള്ളൂ. അവർ മതനിരപേക്ഷതയ്ക്കും ഇടതുപക്ഷത്തിനും എതിരായി നടത്തുന്ന പ്രചാരവേലകൾ കുറച്ച് ആളുകൾക്കിടയിൽ തെറ്റിദ്ധാരണ ഉണ്ടാക്കാൻ ഇടയായി. അവരുടെ ഭീഷണി അധികകാലം നിലനിൽക്കുമെന്ന് കരുതുന്നില്ല എന്നും എളമരം കരീം പറഞ്ഞു.

മഹാത്മാ ​ഗാന്ധി തൊഴിലുറപ്പ് പദ്ധതിക്ക് പകരം വിബി ജി റാം ജി ബിൽ കൊണ്ടുവരുന്ന കേന്ദ്രസർക്കാർ നടപടിക്കെതിരെയും എളമരം കരീം നിലപാട് വ്യക്തമാക്കി. രാജ്യത്തെ ഏറ്റവും വലിയ തൊഴിൽ ഉറപ്പ് പദ്ധതി ആയിരുന്നു മഹാത്മാ ​ഗാന്ധി തൊഴിലുറപ്പ് പദ്ധതി. കേരളത്തിൽ 20 ലക്ഷം തൊഴിലുറപ്പ് തൊഴിലാളികൾ ഉണ്ടെന്നും പുതിയ ബില്ല് എല്ലാ സംസ്ഥാങ്ങൾക്കും വലിയ ബുദ്ധിമുട്ടാണ്. 40% വിഹിതം വഹിക്കുന്നത് സംസ്ഥാനങ്ങൾക്ക് വലിയ ഭാരമായി വരും രണ്ടാം ഗാന്ധിവധം എന്ന വിശേഷിപ്പിച്ചത് ഉചിതമായ പദപ്രയോഗമാണെന്നും രാജ്യത്ത് ആകെയുള്ള തൊഴിലുറപ്പ് പദ്ധതി തൊഴിലാളികൾ ശക്തമായ പ്രതിഷേധാവുമായി രംഗത്ത് വരണം എന്നും എളമരം കരീം പറഞ്ഞു.